ഹരിതം (STD 4 Malayalam Unit 2)

RELATED POSTS

ജനിച്ചു വളരുന്ന ചുറ്റുപാടിനെ അറിഞ്ഞും അതിനോടു സംവദിച്ചും കുട്ടികൾ വളർന്നു വരുന്ന രീതി നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. തനിക്കു ചുറ്റിലുമുള്ള വസ്തുക്കളെ ചേതനമെന്നോ അചേതനമെന്നോ വേർതിരിക്കാതെ പൂവിനോടും പൂമ്പാറ്റയോടും കല്ലിനോടും മുള്ളിനോടും കൂട്ടുകാരോടെന്ന പോലെ കുട്ടികൾ സല്ലപിക്കുന്നത് കവിതാശീലുകളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാടൻ പാട്ടുകളിൽ തുടങ്ങി മഹാകവികളുടെ കുട്ടിക്കവിതകളിൽ വരെ ഇതിന് ഉദാഹരണങ്ങൾ കണ്ടെത്തോം, തന്നെ പ്രകൃതിയുടെ ഭാഗമായി കരുതിയ മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിച്ചതിന്റെ സാക്ഷ്യ പത്രങ്ങളായിരുന്നു ഈ സാഹിത്യാവിഷ്കാരങ്ങൾ. നഗരവത്കരണപ്രക്രിയയ്ക്ക് വേഗത കൂടിയപ്പോൾ നമുക്കു മറ്റു ജീവജാലങ്ങളോടുള്ള അടുപ്പം കുറഞ്ഞു തുടങ്ങി, ആർത്തിയോടെ കീഴടക്കാനുള്ള ഒരു വിഭവം മാത്രമാണ് പ്രകൃതി എന്ന ചിന്ത പ്രബലമായി.

നാം പകുതിയിൽ നിന്ന് അകന്നുപോകുന്നുവെന്ന യാഥാർഥ്യം ഇന്നെല്ലാവരും തിരിച്ചറിയുന്നുണ്ട്. ഈ അവസ്ഥ പ്രകൃതിയുടെയും മനുഷ്യന്റെ തന്നെയും നാശത്തിലേക്കാണ് നയിക്കുക എന്ന് ന്യായമായും ഭയപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യനു പ്രകൃതിയിൽ നിന്നു വേറിട്ട് നിലനില്പില്ലെന്ന ബോധം കുട്ടിക്കാലം മുതൽക്കു തന്നെ വളർന്നു വരേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയാണ് രണ്ടു സാഹിത്യ രചനകൾ രണ്ടാം യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തേത് മനുഷ്യൻ പകുതിയിലെ ജീവജാലങ്ങളെ സ്നേഹത്തോടെ പരിചരിക്കുന്നതിന്റെയും രണ്ടാമത്തേത് സ്വാർഥലാഭത്തിനായി പ്രകൃതിയോട് അതിക്രമം കാണിക്കുന്നതിന്റെ യും ചിത്രീകരണങ്ങളാണ്. വ്യത്യസ്തമായ ഈ രണ്ടു ചിത്രങ്ങളും ഉപയോഗപ്പെടുത്തി പകൃതിയോടുള്ള മമത ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ യൂണിറ്റിലൂടെ കൈവരിക്കാനും ഉള്ളത്.
# മഹാകവി കുന്നിയൂര് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്
# പച്ചക്കിളി (താരാട്ട്)
എന്റെ പനിനീർച്ചെടി
# മേരി ജോൺ കൂത്താട്ടുകുളം
# കണ്ടെത്താം
# ചൊല്ലി രസിക്കാം
# കവിതയിലെ ആശയം
# ആശയം വരുന്ന വഴികൾ
# കണ്ടെത്താം എഴുതാം
# പറയാം എഴുതാം
# എഴുതാം
# മാതൃക പോലെ പദം പിരിച്ചെഴുതാം
# പൂരിപ്പിക്കാം
# പ്രയോഗഭംഗി തയാറാക്കാം
ഞാവൽക്കാട്
# പിണ്ടാണി എൻ.ബി.പിള്ള
# പറയാം എഴുതാം
# കണ്ടെത്താം
# ഉചിതമായി പൂരിപ്പിക്കാം
# അഭിപ്രായം പറയാം
# പോസ്റ്റർ തയാറാക്കാം
# പത്രവാർത്ത തയാറാക്കാം
# വായിച്ചു ആസ്വദിക്കൂ. കുറിപ്പെഴുതൂ
# ഇല പച്ചത്തത്ത
# എഴുതാം അഭിനയിക്കാം
# വിരുന്നുകാർ ആരൊക്കെ?
# കഥ തുടരാം
# worksheet

MAL4 U2Post A Comment:

0 comments: