ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പറയാം എഴുതാം

Mashhari
0
ഹേമന്തം എന്നാൽ മഞ്ഞുകാലമാണല്ലോ? മറ്റ് ഏതൊക്കെ കാലങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാം? അവയുടെ പ്രത്യേകതകൾ എന്തൊക്കെ? ഓരോന്നിനെക്കുറിച്ചും ക്‌ളാസിൽ ചർച്ചചെയ്ത ശേഷം കുറിപ്പെഴുതൂ....
പ്രധാനപ്പെട്ട ഋതുക്കൾ
# വസന്തകാലം
# ഗ്രീഷ്മകാലം
# വർഷകാലം
# ശരത്കാലം
# ഹേമന്തകാലം
# ശിശിരകാലം

വസന്തകാലം കുറിപ്പ്
മഞ്ഞുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഋതുക്കളിൽ ഒന്നാണ് വസന്തകാലം. ഈ സമയത്ത് മഞ്ഞുകളെല്ലാം ഉരുകുന്നു, അരുവികളും നദികളും നിറയുന്നു. മഞ്ഞും ഐസും ഇല്ലാത്ത പ്രദേശങ്ങളിൽ ചൂട് കൂടുന്നു. ചുറ്റുപാടും ഉള്ള സസ്യങ്ങളും പുഷ്പ ഈ സമയത്താണ് പുഷ്പിക്കുന്നത്. മഞ്ഞുമൂടിക്കിടന്ന പ്രദേശങ്ങൾ പച്ചപ്പുതപ്പുകൾ അണിയും. എങ്ങും സസ്യങ്ങൾ മുളയ്ക്കുകയും പുഷ്പിക്കുകയും ചെയ്യുന്നു. ഇതുമൂലമാണ് ഈ ഋതുവിന് ഇംഗ്ലീഷിൽ സ്പ്രിംഗ് എന്ന് പേര് വന്നത്. ഓണക്കാലത്താണ് (ആഗസ്റ്റ്, സെപ്റ്റംബർ) കേരളത്തിൽ ചെടികൾ ധാരാളമായി പൂക്കുന്നത്. കേരളത്തിൽ ഉപവസന്തം എന്നാണ് ഈ കാലം അറിയപ്പെടുന്നത്.

ഗ്രീഷ്മകാലം കുറിപ്പ്
നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ ഗ്രീഷ്മം അഥവാ വേനൽക്കാലം. വസന്തത്തിനു ശേഷമുള്ള ഋതുവാണ്‌ ഗ്രീഷ്മം. നാല് ഋതുക്കളിൽ ഏറ്റവും ചൂടുള്ളത് ഇക്കാലത്താണ്. വസന്തത്തിനും ശരത്തിനും ഇടയിലാണ് ഗ്രീഷ്മം വരിക. മാർച്ച മുതൽ മെയ് വരെയാണ് വേനൽക്കാലം. ഈ സമയത്ത് നമ്മുടെ തൊടികളിലുള്ള മാവ്, പ്ലാവ് എന്നിവയിൽ ഫലങ്ങൾ പാകമാകുന്ന. വാകപോലുള്ള ചെടികളും ഈ സമയത്താണ് പൂക്കുന്നത്. ലോകത്ത് സ്കൂളുകളും സർവകലാശാലകളും മറ്റും നീണ്ട അവധി കൊടുക്കുന്നത് ഇക്കാലത്താണ്. മലയാള മാസങ്ങളായ കുംഭം മുതൽ ഇടവത്തിന്റെ പകുതിവരെ കേരളത്തിൽ വേനൽക്കാലമാണ്. ഈ കാലത്ത് ജലക്ഷാമം നമ്മുടെ നാട്ടിൽ പലയിടങ്ങളിലും അനുഭവപ്പെടാറുണ്ട്.

ശരത്കാലം കുറിപ്പ്


വർഷകാലം കുറിപ്പ്
ഇടവ മാസത്തിന്റെ മധ്യത്തോടെ ആരംഭിക്കുന്ന ഈ കാലം തുലാം വരെ നീണ്ടു നിൽക്കുന്നു. ഇംഗ്ലീഷ് മാസം ജൂൺ മുതൽ നവംബർ വരെയാണിത്. തോരാതെ പെയ്യുന്ന മഴയും ഇടയ്‌ക്കിടെ തെളിയുന്ന വെയിലും പ്രകൃതിയ്‌ക്ക് നല്ല ഭംഗി നൽകുന്നു. തോടുകളും വറ്റിവരണ്ട നദികളിലും വെളളം നിറഞ്ഞൊഴുകുന്നതും ഈ കാലത്താണ്. വെള്ളപ്പൊക്കങ്ങളും മറ്റും സംഭവിക്കുന്നത് ഈ സമയത്താണ്.

ഹേമന്തകാലം കുറിപ്പ്
വൃശ്ചികം മുതൽ മകരം വരെ യുള്ള കാലയളവാണ് കേരളത്തിൽ ഹേമന്തകാലം.

ശിശിരകാലം കുറിപ്പ്
ഡിസംബർ മുതൽ ഫെബ്രുവരിവരെയുള്ള കാലമാണ് കേരളത്തിൽ ശിശിരകാലം. ഈ സമയത്ത് ചെടികൾ ഇലകൾ പൊഴിക്കുന്നു. രാവിലെ നല്ല തണുപ്പായിരിക്കും. പൂക്കളിലും ചെടികളിലും ഇലകളുടെ അറ്റത്തും മഞ്ഞുത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നത് ഈ സമയത്ത് കാണാൻ സാധിക്കും. മഞ്ഞുള്ള രാജ്യങ്ങളിൽ എല്ലാ സ്ഥലങ്ങളും മഞ്ഞുകൊണ്ട് മൂടപ്പെടും.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !