എൽ പി സ്കൂളുമായി ബന്ധപ്പെട്ട യോഗ തീരുമാനങ്ങൾ മാത്രമേ ഇവിടെ പ്രസിദ്ധീകരിക്കുന്നുള്ളൂ...
08/05/2020 വെള്ളി
# കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകർ 14 ദിവസം ക്വോറന്റന് വിധേയമാകേണ്ടതുണ്ട് എന്നതുകൊണ്ട്, നിലവിൽ ഈ ഉത്തരവാദിത്തം നിറവേറ്റുന്ന HS, HSS അധ്യാപകർക്കു പകരം up, LP അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടും. അല്ലാത്ത പക്ഷം, HS, HSS പരീക്ഷ, മൂല്യനിർണയം ഇവ നടത്തുന്നതിന് പ്രയാസം നേരിടും.
21/ 4/ 2020 ചൊവ്വ
1. പ്രൈമറി വിഭാഗം അധ്യാപകർക്ക് 5 ദിവസത്തെ (20 മണിക്കൂർ) ഓൺലൈൻ പരിശീലനം നടത്തുന്നതിനും തീരുമാനിച്ചു. സമയം അധ്യാപക സംഘടനകളുമായി ആലോചിക്കും. പരിശീലന മൊഡ്യൂൾ മുൻകൂട്ടി സംഘടനാ ഭാരവാഹികളെ അറിയിക്കും.
2. ഓൺലൈൻ പരിശീലനത്തിന് വീടുകളിലിരുന്ന് അധ്യാപകർക്ക് പങ്കാളികളാകാം. ഏതെങ്കിലും ദിവസത്തെ പരിശീലനം വിട്ടു പോയാൽ കൈറ്റിന്റെ സൈറ്റിൽ റിക്കോർഡ് ചെയ്തത് ഉപയോഗിച്ച് പരിശീലനം നേടാം.
3. ഓൺലൈൻ പരിശീലനത്തിനിടെ അധ്യാപകരുടെ സംശയ നിവാരണത്തിന് ഓൺലൈനായി തന്നെ അവസരം ഉണ്ടാകും
4. പൊതു വിഷയങ്ങൾ, വിദ്യാലയ അന്തരീക്ഷം, കോവിഡ് പശ്ചാത്തലത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുത്തും.
5. വിക്ടേഴ്സ് ചാനൽ, സമഗ്ര പോർട്ടൽ, ഓൺലൈൻ സംവിധാനങ്ങൾ എന്നിവ പരിശീലനത്തിനായി പ്രയോജനപ്പെടുത്തും. ഒരു ദിവസം നാലു മണിക്കൂർ വച്ച് 5 ദിവസം ആകും പരിശീലനം.
6. പരിശീലനത്തിന്റെ സൂചകങ്ങൾ മുൻകൂറായി എല്ലാ അധ്യാപകരിലും എത്തിക്കും. സംശയ നിവാരണത്തിനും പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരിക്കും. നേരിട്ട് കണ്ട് മനസ്സിലാക്കി ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും.
7. വിദ്യാർത്ഥികളുടെ ഡേറ്റ യുമായി ബന്ധപ്പെട്ട് കൈറ്റ് നടത്തുന്ന കാര്യങ്ങൾ സുതാര്യമാണെന്നും, വിദ്യാഭ്യാസ വകുപ്പ് വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
8. സമന്വയ പോർട്ടൽ - അധ്യാപക നിയമനം സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴുള്ള തടസ്സങ്ങൾ നീക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കമെന്ന് പൊതുവിദ്യാഭ്യാസ സെകട്ടറി അറിയിച്ചു.
29/5/2020 വെള്ളി
# സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 1 ന് തുറക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ തുറക്കുകയുള്ളു.നിർദേശങ്ങൾ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതില്ല.
# ജൂൺ 1 ന് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും.
# വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ സംപ്രേഷണമുണ്ടാകും.ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ളപാഠങ്ങളാണ് സംപ്രേഷണം ചെയ്യുക.
# ഓൺ ലൈൻ ക്ലാസ്സുകൾ ലഭ്യമാകുന്നതിന് ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും.
# ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.
# അധ്യാപകർക്ക് സ്കൂൾ തലത്തിൽ വിവിധ സംവിധാനങ്ങൾ മുഖേന പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിന് തടസ്സമില്ല.
# KER അനുസരിച്ചുള്ള ആറാം പ്രവൃത്തി ദിന കണക്കെടുപ്പ്, നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സർക്കാർ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളു.