ദേശീയ ഡോക്ടേഴ്‌സ് ദിനം

Mash
0
1991 മുതലാണ് ഡോക്ടേഴ്‌സ് ദിനം ആചരിച്ച് വരുന്നത്. മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ ത്യജിച്ചും കുടുംബത്തെ അകറ്റി നിർത്തിയും നിസ്വാർത്ഥം പ്രവർത്തിച്ച ഒട്ടേറെ ഡോക്ടർമാരെ നമുക്കറിയാം. അവരെ ഓരോരുത്തരേയും ആദരിക്കാൻ കൂടിയുള്ള ദിനമാണ് ഇന്ന്. ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച ഡോ. ബി.സി റോയിയുടെ സ്മരണാർത്ഥമാണ് എല്ലാവർഷവും ജൂലൈ ഒന്നിന് രാജ്യത്ത് ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്.
ലോകത്ത് പലയിടത്തും പലദിവസങ്ങളിലായാണ് ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ എല്ലാവർഷവും ജൂലായ് ഒന്നാണ് ഡോക്ടേഴ്സ് ദിനം. പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ജൂലൈ 1 ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്.രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. 1991 ൽ കേന്ദ്രസർക്കാർ ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. 1882 ജൂലൈ ഒന്നിനാണ് ബിദൻ ചന്ദ്ര റോയി ജനിക്കുന്നത്. അദ്ദേഹം മരിക്കുന്നത് 1962 ജൂലൈ ഒന്നിനുമാണ്.
അമേരിക്കയിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും മാര്‍ച്ച് 30 ആണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്. 1842 മാര്‍ച്ച് 30ന് അമേരിക്കയിലെ ഡോ.ക്രോഫോര്‍ഡ് ഡബ്ള്യു.സി.ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ ഉപയോഗിച്ചതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനാചരണം. ചുവന്ന കാര്‍ണേഷന്‍ പുഷ്പമാണ് ഈ ദിവസത്തിന്‍രെ ചിഹ്നം ത്യാഗം സ്നേഹംകാരുണ്യം ധീരത എന്നിവ സൂചിപ്പിക്കുന്ന ഈ പൂവ് വാസ്തവത്തില്‍ ഡോൿടർമാരുടെ പ്രവർത്തനത്തിന്റെ സമഗ്രതതയേയും ആകെത്തുകയേയുമാണ് സൂചിപ്പിക്കുന്നത്.
ഓരോ ജീവന്റേയും ക്ഷേമം ഉറപ്പാക്കാൻ ഡോക്ടർമാർ രാവും പകലും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. അതിനാൽ തന്നെ ഡോക്ടർമാരെയും അവരുടെ പ്രവർത്തനങ്ങളെയും ആദരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഡോക്ടറുടെ പ്രവൃത്തിയെ അംഗീകരിക്കാനും അവരോട് ശരിയായി നന്ദി പറയാനും ഉപയോഗിക്കേണ്ട ദിവസം കൂടിയാണിന്ന്. ഓർക്കണേ..
ഡോക്ടേഴ്സ് ദിനവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ കൂടി നോക്കാം............
1
ആധുനിക വൈദ്യശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?- ഹിപ്പോക്രാറ്റസ്
2
ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് എന്നാണ്?- ജൂലായ് 1
3
ആരുടെ ബഹുമാനാർത്ഥമാണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്?- ബി.സി.റോയ്
4
ദേശീയ ഡോക്ടേഴ്സ് ദിനമായി ജൂലായ് 1 ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?- 1991
5
സ്തെതസ്കോപ്പ് കണ്ടെത്തിയത് ആരാണ്?- ചാൾസ് റിച്ചാർഡ് ഡ്രൂ
6
MBBS എന്നതിൻറെ പൂർണരൂപം?-
7
ലോകത്തിലെ ആദ്യ ടെസ്റ്റിയൂബ് ശിശു ആരാണ്?- ലൂയിസ് ബ്രൗൺ
8
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റിയൂബ് ശിശു ആരാണ്?- ദുർഗ [കനുപ്രിയ അഗർവാൾ]
9
ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?- സാമുവൽ ഹാനിമാൻ
10
പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത്?- സുശ്രുതൻ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !