1
ഞാവൽക്കാട്ടിലെ
ഏറ്റവും പ്രായം കൂടിയതും വലിപ്പം കൂടിയതുമായ മരം ഏത് ? ഞാവൽ മരം.
2
വടക്കൻ
മലയിൽ മനുഷ്യൻ കാൽകുത്താത്തത് എന്തുകൊണ്ട് ? കാരമുള്ളുകളും കള്ളിമുള്ളുകളും പാറക്കല്ലുകളും ഒരു മുഴം നീളമുള്ള അട്ടകളും നിറഞ്ഞതാ യിരുന്നു ആ പ്രദേശം . അതുകൊണ്ടാണ് മനുഷ്യർ ഇവിടെ കാൽകുത്താത്തത് .
3
ഏതൊക്കെ
പക്ഷികളായിരിക്കാം ഞാവൽക്കാട്ടിലുള്ളത് ? കാക്ക , കുയിൽ , തത്ത , പ്രാവ് , കുരുവി , പരുന്ത് , കാലൻ കോഴി , മൂങ്ങ , മരംകൊത്തി , കഴുകൻ , ഗരുഡൻ തുടങ്ങിയ പക്ഷികളായിരിക്കാം ഞാവൽ കാട്ടിലുള്ളത് .
4
പക്ഷികളുടെ
ഇടയിലുള്ള ചില്ലറ കലഹങ്ങൾ പരിഹരിക്കുന്നത് ആരാണ് ? പക്ഷികളുടെ നേതാവായ ഗരുഡമ്മാവൻ .
5
ഗരുഡമ്മാവന്റെ
കണ്ണുവെട്ടിച്ച് താവളം വിട്ടു പോയത് ആരാണ് ? കാക്കകൾ
6
ഗരുഡമ്മാവന്റെ കല്പനയനുസരിക്കാത്തതിന്റെ പേരിൽ കാടുകടത്തിവിട്ടത് ആരെയാണ് ? കടവാവലുകളെ
7
പക്ഷികളുടെ
നേതാവ് ആരാണ് ? ഗരുഡമ്മാവൻ
8
പക്ഷികളുടെ
ഉത്സവാഘോഷം എപ്പോഴാണ് ? ഞാവൽക്കാ പഴുക്കുമ്പോൾ .
9
ഉണ്ടക്കണ്ണൻ മൂങ്ങയും കൂട്ടരുമാണ് ആദ്യമായി ആ കാഴ്ച കണ്ടത് . എന്തായിരുന്നു കാഴ്ച ? ഞാവൽക്കാട്ടിൽ ഒരിടത്ത് തീ ആളുന്നു .
10
തീയിട്ടത്
നാട്ടുമനുഷ്യർ തന്നെ എന്ന് ചിന്തിക്കാൻ കാരണം എന്തായിരുന്നു ? കാട്ടുമനുഷ്യർ തണുപ്പുമാറ്റാൻ കരിയില കൂട്ടി തീയിടാറുണ്ട് . പക്ഷേ ആവശ്യം കഴിഞ്ഞാൽ അവരതു കെടുത്തിയേ പോകൂ . കാട്ടിലെ ഒരു ചെടിപോലും അവർ നശിപ്പിക്കില്ല . കാട് അവരുടെയും വീടാണല്ലോ . കാടിന് തീയിട്ടത് നാട്ടുമനുഷ്യർ തന്നെ എന്നുറപ്പിക്കാൻ കാരണം ഇതാണ് .
11
കാട്ടുതീ പടർന്നതാകാമെന്നാണ് ആദ്യം ഗരുഡമ്മാവൻ കരുതിയത് . അതല്ല എന്ന്
പിന്നീട് എങ്ങനെ മനസ്സിലായി ? തീയ്ക്കു ചുറ്റും മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ഗരുഡമ്മാവൻ കണ്ടു . ഇതു കണ്ടപ്പോഴാണ് അബദ്ധത്തിൽ തീ പടർന്നതല്ല എന്നു മനസ്സിലായത് .
12
കാട്ടുതീ
പടർന്നപ്പോൾ ഏറെ പരിഭ്രമിച്ചത് ആരാണ് ? മുട്ടകളും കുഞ്ഞുങ്ങളുമുള്ള അമ്മമാരാണ് ഏറെ പരിഭ്രമിച്ചത് .
13
ഭക്ഷണം
തേടി അകലേക്കു പോകാൻ ഒരു പക്ഷിയും ധൈര്യപ്പെടാത്തതിനു കാരണം
എന്തായിരുന്നു ? അകലെ നിന്ന് നാവു നീട്ടിക്കൊണ്ട് അരിച്ചരിച്ചു വരുന്ന തീയും പാറിപ്പറക്കുന്ന പുകയും മനുഷ്യരുടെ ശബ്ദങ്ങളും അവരെ ഭയപ്പെടുത്തി .
14
വടക്കൻ മലയിലെ ഞാവൽമരത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ? വടക്കൻ മലയിലെ ഏറ്റവും വലുതും പ്രായം കൂടിയതുമായ മരമാണ് ഞാവൽ മരം. ഈ മരമാണ് പക്ഷികളുടെ താവളം. നീണ്ടുതടിച്ച ശാഖകളും ആകാശംമുട്ടെ ഉയരവുമുണ്ട് . ഈ മരത്തിൽ നിന്ന് എപ്പോഴും പക്ഷികളുടെ കലപില ശബ്ദം കേൾക്കാം.
15
എങ്ങനെയാണ്
പ്രകൃതി ഞാവൽക്കാടിനെ രക്ഷിച്ചത് ? മിന്നൽപ്പിണരുകൾ ആകാശത്തുകൂടെ പാഞ്ഞു പോയി . അതിഭയങ്കരമായ ഇടിവെട്ടി . കാടും പരിസരവും കുലുങ്ങി . തുള്ളിക്കൊരുകുടം എന്നമട്ടിൽ മഴ കോരി ച്ചൊരിയാൻ തുടങ്ങി . അങ്ങനെ തീയണഞ്ഞു . മനുഷ്യർ ഭയന്നോടി
16
ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗമായി അനുഭവപ്പെട്ടത് എന്തുകൊണ്ട് ? ഞാവൽക്കാട്ടിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശല്യമുണ്ടാകാറില്ല. സന്ധ്യയായാൽ ഞാവൽക്കാടിന്റെ പരിസരം പക്ഷികളുടെ സംഗീതംകൊണ്ടു നിറയും . ഞാവൽക്കായ്കൾ പഴുത്താൽ രാവും പകലും ആവശ്യം പോലെ പഴങ്ങൾ തിന്നാം . ഈ കാരണങ്ങൾ കൊണ്ടാണ് ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗമായി അനുഭവപ്പെട്ടത് .
17
ഞാവൽക്കാട്ടിലെ തീ പക്ഷികൾക്ക് ഏറെ വിഷമമുണ്ടാക്കി . തീ പടർന്നിരുന്നെങ്കിൽ
മറ്റേതൊക്കെ ജീവികൾക്കാണ് പ്രയാസമുണ്ടാവുക ? മാൻ , സിംഹം , കടുവ , ആന , കാട്ടുപോത്ത് , കുറുക്കൻ , മുയൽ , ചെന്നായ തുടങ്ങിയ കാട്ടുമൃഗങ്ങൾക്കും മരങ്ങളിലും ചെടികളിലും മറ്റുമായി കഴിയുന്ന ചെറുജീവി കൾക്കും കാടിനെ ആശ്രയിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും കാട്ടുതീ പ്രയാസമുണ്ടാക്കും
18
ഞാവൽക്കാടിന് തീ പിടിച്ചപ്പോൾ മൂങ്ങകളിൽ ചെറുപ്പക്കാരായ ചിലർ മറ്റുള്ളവരെ
കുറിച്ചാലോചിക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചു . ഈ തീരുമാനം ശരിയായിരുന്നോ.?
എന്തുകൊണ്ട് ? വയസ്സായ ഗരുഡമ്മാവൻ പോലും മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ചെറുപ്പക്കാരായ മൂങ്ങകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് ശരിയായില്ല . ചെറുപ്പക്കാരായ വരാണ് മറ്റുള്ളവരെ രക്ഷിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടിയിരുന്നത് . ആപത്ത് വരുമ്പോൾ സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ മറ്റുള്ളവരെയും കൂടി സഹായിക്കാനുള്ള മനസ്സാണ് നമുക്കോരോരുത്തർക്കും ഉണ്ടാവേണ്ടത് .