മഴയാണ് ഞാവൽക്കാടിനെ തീയിൽ നിന്നും രക്ഷിച്ചത് . മഴ പെയ്തില്ലായിരുന്നെങ്കിലോ ? കഥ തുടർന്നെഴുതി നോക്കു.തീ ആളിപ്പടരുന്നത് കണ്ട് കിളികളെല്ലാം പരിഭ്രാന്തരായി . അവ അങ്ങുമിങ്ങും . പറന്നു . ആരും പരിഭ്രമിക്കരുതെന്ന് ഗരുഡമ്മാവൻ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു . ആപത്തു വന്നാൽ ഒരുമിച്ച് അതിനെ നേരിടണമെന്ന് ഗരുഡമ്മാവൻ പറഞ്ഞു . അദ്ദേഹം പറഞ്ഞതു കേട്ട് എല്ലാവരും ഒരുനിമിഷം ആലോചിച്ചു . ഗരുഡമ്മാവൻ എല്ലാവർക്കും കൃത്യമായ നിർദേശങ്ങൾ നൽകി . പക്ഷിപ്പട്ടാളം എന്തിനും തയാറായി നിന്നു . പരുന്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പക്ഷികൾ നാട്ടുമനുഷ്യരുടെ നേരെ പാഞ്ഞടുത്തു . അവ കൂർത്ത കൊക്കുകൾ കൊണ്ട് മനുഷ്യരെ ആക്രമിച്ചു . അവർ നിലവിളിച്ചുകൊണ്ട് ഓടി . കിട്ടനാനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു . കാട്ടരുവിയിൽ നിന്ന് തുമ്പിക്കൈയിൽ വെള്ളം ശേഖരിച്ച് ആനകൾ തീയിലൊഴിച്ചു . കുഞ്ഞിക്കിളിയും കൂട്ടരും വെള്ളത്തിൽ മുങ്ങി പറന്നുവന്ന് തീയുടെ മുകളിൽ ചിറകടിച്ച് വെള്ളം കുടഞ്ഞു . കരടിമാമൻ മുളങ്കുഴലിൽ വെള്ളം കൊണ്ടുവന്നൊഴിച്ചു . പക്ഷിമൃഗാദികളുടെ കൂട്ടായ ശ്രമത്തിനൊടുവിൽ കാട്ടുതീ അണഞ്ഞു . എല്ലാവരും സന്തോഷംകൊണ്ട് തുള്ളിച്ചാടി . കൂട്ടുകാരേ , ഒരുമയുടെ വിജയമാണിത് . ഗരുഡമ്മാവൻ പറഞ്ഞു . ഞാവൽക്കാട്ടിൽ സന്തോഷം തിരിച്ചുവന്നു .
ഞാവൽക്കാട് - കഥ തുടർന്നെഴുതാം
August 20, 2024
0
Tags: