നിങ്ങളുടെ പരിസരത്ത് ഇടയ്ക്കിടയ്ക്ക് വിരുന്നു വരുന്ന പക്ഷികളില്ലേ? അവയിലൊന്നിനെക്കുറിച്ചു ഒരു കുറിപ്പ് തയാറാക്കാമോ?
തത്ത :- കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന തത്തയാണ്
നാട്ടുതത്ത . പരിശീലനം നൽകിയാൽ മനുഷ്യരെ പോലെ സംസാരിക്കുന്ന
ഇവയെ ആളുകൾ ഇണക്കി വളർത്തുന്നു . വിളഞ്ഞു നില്‍ക്കുന്ന പഴങ്ങൾ ,
ധാന്യങ്ങൾ എന്നിവയാണ് ആഹാരം . ഇളം പച്ച നിറമാണ് ഇവയുടെ
ശരീരത്തിന് . വാലിന്റെ അടിഭാഗം മങ്ങിയ മഞ്ഞ നിറത്തിലും കാണപ്പെടുന്നു .
ഇവയുടെ കൊക്കിന് ചുവന്ന നിറമാണ് . കഴുത്തിലെ ചുവന്ന വളയം ആൺ
പക്ഷിയുടെ ലക്ഷണമാണ് . ഉണങ്ങി മണ്ടപോയ തെങ്ങുകളിലേയും ഉയരമുള്ള
മരങ്ങളുടേയും പൊത്തുകളിലാണ് ഇവ മുട്ടയിടുന്നത് . നാല് മുതൽ ഏഴു വരെ
മുട്ടകളിടുന്ന ഇവയുടെ അടയിരിപ്പുകാലം ഇരുപത് ദിവസമാണ് . കുറുകിയ
കാലുകൾ , മെലിഞ്ഞ ശരീരം , തടിച്ചുരുണ്ട് കുറുകിയതും ഉറപ്പുള്ളതും അറ്റം
കൂർത്തുവളഞ്ഞതുമായ ചുണ്ട് , നീണ്ട് ത്രികോണാകൃതിയിലുള്ള വാൽ , മരത്തിൽ
കയറാനുപയോഗിക്കത്തക്ക കാലുകൾ , പച്ചത്തൂവലുകൾ എന്നിവ തത്തകളുടെ
സവിശേഷതകളാണ് . തത്തയുടെ കാലിൽ നാല് വിരലുകൾ ആണ് ഉള്ളത് .
ഇതിൽ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടും ആണ് . ഇവ മിക്കപ്പോഴും
കൂട്ടം ചേർന്നാണ് സഞ്ചരിക്കുന്നത് .