ഞാവൽക്കാട് - വായിച്ച് ആസ്വദിക്കൂ.. കുറിപ്പെഴുതൂ..

Mash
0
പറഞ്ഞുനോക്കുക വെറുതെ, നിങ്ങൾ
നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം?
എത്ര മരത്തിന്‍ തണലറിയാം ?
എത്ര പുഴയുടെ കുളിരറിയാം ?
എത്ര പഴത്തിന്‍ രുചിയറിയാം ?
എത്ര പൂവിന്‍ മണമറിയാം ?
അറിഞ്ഞിടുമ്പോളറിയാം നമ്മള്‍ -
ക്കറിയാനൊത്തിരി ബാക്കി
ഒത്തിരിയൊത്തിരി ബാക്കി
മലയാളത്തിന്റെ പ്രിയ കവി , പി . മധുസൂദനന്റെ ' എത്ര കിളിയുടെ പാട്ടറിയാം ' എന്ന കവിതയിൽ നിന്നെടുത്തിട്ടുള്ള വരികളാണിവ . പ്രകൃതിയിലെ മനോഹാരിത കളെക്കുറിച്ച് നമുക്ക് എന്തെല്ലാം അറിയാം എന്ന് അന്വേഷിക്കുകയാണിവിടെ . കിളികളുടെ പാട്ട് , പുഴയുടെ സംഗീതം , പഴത്തിന്റെ രുചി , പൂവിന്റെ മണം ഇതൊക്കെ അറിയുകയും അവയുടെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്തിട്ടുണ്ടോ എന്നാണ് കവി ചോദിക്കുന്നത് . എത്രയൊക്കെ അറിഞ്ഞാലും ഒടുവിൽ അറിയാൻ ഒരുപാട് ബാക്കിയുണ്ടെന്ന് നാം തിരിച്ചറിയുന്നു . കാരണം പ്രകൃതിയോട് അടുത്തു ജീവിക്കാതെ അകന്ന് ജീവിക്കുന്നവരാണ് നമ്മളിൽ പലരും . പ്രകൃതിയുടെ വരദാനങ്ങൾ തിരിച്ചറിയുന്നതിനും അതിന്റെ സൗഭാഗ്യങ്ങൾ എത്ര വലുതാണെന്ന് മനസ്സിലാക്കുന്നതിനും വളരെക്കുറച്ചു വരികളിലൂടെ കഴിയുന്നു . അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നതിന്റെ ഭംഗി കവിതയ്ക്കുണ്ട് . ധാരാളം ചോദ്യങ്ങൾ കവിതയിൽ കടന്നു വരുന്നുണ്ട് . വളരെ ലളിതമായ വാക്കുകളിൽ വലിയ ആശയമാണ് കവി അവതരിപ്പിക്കുന്നത് .
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !