ഞാവൽക്കാട് - എഴുതാം അഭിനയിക്കാം

Mash
0
ഞാവൽക്കാടിന് മനുഷ്യർ തീവച്ചതിൽ പ്രതിഷേധിച്ച് മൃഗരാജന്റെ നേത്യത്വത്തിൽ കാട്ടിൽ യോഗം ചേർന്നു. പക്ഷികളും മൃഗങ്ങളും ഒത്തുകൂടിയ യോഗത്തിൽ ഓരോ ജീവിയും അവരുടെ അഭിപ്രായം പറഞ്ഞു. എന്തൊക്കെയാവാം അവർ പറഞ്ഞത് ?
മാതൃക - 01
സിംഹം :- പ്രിയ പ്രജകളേ , ഞാവൽക്കാടിനെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി അറിവു കിട്ടിയിട്ടുണ്ട് .
മൂങ്ങ :- നാട്ടുമനുഷ്യർ കാടു കൈയേറാൻ എത്തിയിരിക്കുകയാണ് . അവരാണ് കാട്ടിൽ തീയിടുന്നത് .
ആന :- കാട് നമ്മുടെ വീടല്ലേ . കാട് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്.
കടുവ :- മാരകായുധങ്ങളുമായിട്ടാണ് അവർ വന്നിരിക്കുന്നത് .
മാൻ :- കാടിന്റെ പ്രാധാന്യം അറിഞ്ഞാലല്ലേ അവ സംരക്ഷിക്കേണ്ടതാണന്ന് തോന്നു .
ഗരുഡൻ :- ഇനി ഒരാളെയും ഈ കാട്ടിൽ കടക്കാൻ അനുവദിക്കരുത് .
സിംഹം :- കാടിന്റെ രക്ഷയ്ക്ക് നമുക്ക് ഒന്നിച്ച് പോരാടണം.

മാതൃക - 02
സിംഹം :- പ്രിയപ്പെട്ടവരെ, നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് ഞാവൽക്കാടിന് മനുഷ്യർ തീവെച്ചതിൽ പ്രതിഷേധിക്കാനാണ്. എന്താണ് നിങ്ങൾ ഓരോരുത്തർക്കും ഇതേപ്പറ്റി പറയാനുള്ളത്?
മൂങ്ങ :- കാട്ടുമനുഷ്യരല്ല കാടിന് ഉപദ്രവം ചെയ്യുന്നത് അത് നാട്ടുമനുഷ്യരാണ്. അവരാണ് കാടിന് തീ ഇടുന്നത്.
ആന :- മനുഷ്യരുടെ അത്യാഗ്രഹമാണ് നമ്മളെ ഇങ്ങനെ ദ്രോഹിക്കാൻ കാരണം.
കരടി :- അതെ, നമ്മൾ അവരെ ഒരുതരത്തിലും ഉപദ്രവിക്കാറില്ല, എന്നാൽ അവർക്ക് കാട് വെട്ടിത്തെളിച്ചു കെട്ടിടങ്ങളും കൃഷിയും ചെയ്യണം, അതിനാണ് അവർ കാട് നശിപ്പിക്കുന്നത്.
കടുവ :- കാട് തീ ഇടുക മാത്രമല്ല അവർ ചെയ്യുന്നത് വലിയ വലിയ യന്ത്രങ്ങൾ കൊണ്ടുവന്ന് വേഗത്തിൽ കാടുകൾ വെട്ടിമാറ്റുകയും നിരപ്പാക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിരുന്നു.
മാൻ :- മനുഷ്യർക്ക് മാത്രമല്ല ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളത്, നമ്മൾക്കും ഉണ്ട്. അവരെ നമ്മൾ ഓട്ടുരുമിച്ചു നിന്ന് കാട്ടിൽ നിന്ന് ഓടിക്കണം.
മുയൽ :- ശരിയാണ് നമ്മൾ ഓട്ടുരുമിച്ചു നിന്ന് പോരാടിയാൽ അവർ പിന്നീട് ഈ അക്രമങ്ങൾ കാട്ടിൽ നടത്തില്ല.
സിംഹം :- അതെ, നമ്മൾ ഒട്ടും ദുർബലരല്ല എന്ന് മനുഷ്യരെ അറിയിക്കണം. ഇത്തരം അക്രമങ്ങൾ ഇനി ഉണ്ടാവാൻ നാം സമ്മതിക്കരുത്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !