മഴ കോരിച്ചൊരിഞ്ഞപ്പോൾ തീയണഞ്ഞു. പിറ്റേന്ന് വനശബ്ദം' പത്രത്തിലെ പ്രധാനവാർത്ത ഇതായിരുന്നു. ആ വാർത്ത എങ്ങനെയായിരിക്കും?? എഴുത്തിനോക്കൂ.....
വടക്കൻമലയിൽ വൻ തീപിടുത്തം
വടക്കൻമല: വടക്കൻമലയിലെ ഞാവൽക്കാട്ടിൽ തീപടർന്നു. ഇന്നലെ രാത്രിയോടുകൂടിയാണ് സംഭവം. ഞാവൽ മരത്തിലെ താമസക്കാരായ ഉണ്ടക്കണ്ണൻ മൂങ്ങയും കൂട്ടരുമാണ് കാട്ടിൽ തീ പടർന്നത് ആദ്യം കണ്ടത്. പരിഭ്രാന്തരായ കാട്ടുജീവികളെ നേതാവായ ഗരുഡമ്മാവൻ നേരിൽ
കണ്ട്
ആശ്വസിപ്പിക്കുകയും
അടിയന്തിര
യോഗം
വിളിച്ചുകൂട്ടുകയും
ചെയ്തു.
കാടു കൈയേറുന്നതിനായി മൂന്നു
ദിവസം മുമ്പാണ് നാട്ടുമനുഷ്യർ കാടിന്
തീയിട്ടത് . കാക്കകളിൽ ചിലർ താവളം വിട്ടു.
മൂങ്ങയുവാക്കളും കാടുവിടാൻ ഒരുങ്ങി. ഞാവൽക്കാട്ടിലെ ജീവികൾ
എന്തു ചെയ്യണമെന്ന് അറിയാതെ നിസ്സഹായരായ സന്ദർഭത്തിൽ
പ്രകൃതിയുടെ അനുഗ്രഹം പോലെ മഴയെത്തി . കാറ്റും ഇടിയും മഴയും
ഒരുമിച്ചെത്തിയതോടെ കാടിന് തീവച്ചവർ ഭയന്നോടി . ഞാവൽക്കാടിനെ
തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചത് പൈശാചികമായ പ്രവൃത്തിയായി എന്ന്
ഗരുഡമ്മാവൻ പറഞ്ഞു .