
1905 ജനുവരി 22-ന് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തു് വടകര യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി പള്ളിവികാരി ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്ക്കോപ്പയുടെയും പുത്തൻ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി ജനിച്ചു. തപാൽ വകുപ്പിൽ ക്ലാർക്ക് ആയിരുന്നു. അന്തിനക്ഷത്രം, ബാഷ്പമണികൾ, പ്രഭാതപുഷ്പം, കാവ്യകൗമുദി, കാറ്റു പറഞ്ഞ കഥ, കബീറിന്റെ ഗീതങ്ങൾ, കനലെരിയും കാലം (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 1998 ഡിസംബർ 2ന് അന്തരിച്ചു.