
വയസ്സായ ഗരുഡമ്മാവൻ തന്റെ പ്രായം നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ചെറുപ്പക്കാരായ മൂങ്ങകൾ അപകടത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചത് ശരിയായില്ല. ചെറുപ്പക്കാരാണ് മറ്റുള്ളവരെ രക്ഷിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടത്. ആപത്തുകൾ വരുമ്പോൾ സ്വയം രക്ഷപെടാൻ ശ്രമിക്കാതെ കൂടെയുള്ളവരെ എല്ലാവരെയും സഹായിക്കാനും അവരെ ആ അപകടത്തിൽ നിന്ന് രക്ഷിക്കാനുമുള്ള മനസ്സ് നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടാവേണ്ടതാണ്.