ഞാവൽക്കാട് - പറയാം

RELATED POSTS

ഞാവൽക്കാട്ടിൽ ഏതൊക്കെ പക്ഷികളുടെ കാര്യമാണ് പറയുന്നത്?
കാക്ക, കുയിൽ, തത്ത, പ്രാവ്, കുരുവി, പരുന്ത്, കാലൻകോഴി, മൂങ്ങ, തത്ത, മരംകൊത്തി, കഴുകൻ, ഗരുഡൻ

ഞാവൽക്കാട്ടിലെ പക്ഷികളുടെ നേതാവ് ആരാണ്?
ഗരുഡമ്മാവൻ

ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗ്ഗമായി അനുഭവപ്പെട്ടത് എന്തുകൊണ്ട്?
ഞാവൽക്കാട്ടിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശല്യമുണ്ടാകാറില്ല. സന്ധ്യയായാൽ ഞാവൽക്കാടിന്റെ പരിസരം പക്ഷികളുടെ സംഗീതം കൊണ്ട് നിറയും. ഞാവൽകായകൾ പഴുത്താൽ രാവും പകലും ആവശ്യം പോലെ പഴങ്ങൾ തിന്നാം. ഈ കാരണങ്ങൾകൊണ്ടാണ് ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗ്ഗമായി അനുഭവപ്പെട്ടത്.

ഞാവൽക്കാട്ടിൽ തീയിട്ടത് നാട്ടുമനുഷ്യർ തന്നെയാണെന്ന് ഉണ്ടക്കണ്ണൻ മൂങ്ങ പറയാൻ കാരണം എന്താണ്?
കാട്ടുമനുഷ്യർ തണുപ്പുമാറ്റാൻ കരിയില കൂട്ടി തീയിടാറുണ്ട്. പക്ഷേ ആവശ്യം കഴിഞ്ഞാൽ അവരതു കെടുത്തിയേ പോകൂ. കാട്ടിലെ ഒരു ചെടി പോലും അവർ നശിപ്പിക്കില്ല. കാട് അവരുടെയും വീടുകൂടിയാണ്. കാടിന് തീയിട്ടത് നാട്ടുമനുഷ്യർ തന്നെയാണെന്ന് ഉണ്ടക്കണ്ണൻ മൂങ്ങ പറഞ്ഞത് ഈ കാരണത്താലാണ്.

പക്ഷികളുടെ സഭ വിളിച്ചുകൂട്ടി ഗരുഡമ്മാവൻ പറഞ്ഞത് എന്താണ്?
വലിയൊരാപകടം നമ്മെ പിടികൂടിയിരിക്കുന്നു. മനുഷ്യർ ഞാവൽക്കാടിനു തീവെച്ചിരിക്കുകയാണ് എന്നാണ് ഗരുഡമ്മാവൻ പറഞ്ഞത്.

ഞാവൽക്കാട്ടിലെ തീ പക്ഷികൾക്ക് ഏറെ വിഷമമുണ്ടാക്കി. തീ പടർന്നിരുന്നുവെങ്കിൽ മറ്റേതൊക്കെ ജീവികൾക്കാണ് പ്രയാസമുണ്ടാകുക?
സിംഹം, കടുവ, മാൻ, കരടി, ആന, കാട്ടുപോത്ത്, കുറുക്കൻ, മുയൽ, പാമ്പുകൾ, കീരി തുടങ്ങി അനേകവും കാട്ടുമൃഗങ്ങൾക്കും വന്മരങ്ങൾളിലും ചെടികളിലും കഴിയുന്ന ചെറുജീവികൾക്കും. മേൽമണ്ണിൽ കഴിയുന്ന സൂക്ഷമജീവികൾക്കും കാട്ടുതീ പ്രയാസമുണ്ടാക്കുമായിരുന്നു.

MAL4 U2Post A Comment:

0 comments: