പിണ്ടാണി.എൻ.പി.പിള്ളയുടെ ജീവചരിത്രം

Mash
0
താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വച്ച് ജീവചരിത്രക്കുറിപ്പ് എഴുതാമോ?
ജനനം :- 1929 ഡിസംബർ 29ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് അയിരൂർ
ജോലി :- അധ്യാപകൻ, ബാലസാഹിത്യകാരൻ
അച്ഛൻ :- നാരായണൻ നായർ
അമ്മ :- പാറുക്കുട്ടിയമ്മ
പ്രധാന കൃതികൾ :- കരമൊട്ടുകൾ, കാടുണരുന്നു, ആനക്കാരൻ അപ്പുണ്ണി, കുട്ടനും കിട്ടനും, അപ്പുവിന്റെ കഥ, കുറുക്കന്റെ കൗശലങ്ങൾ, വഴികാട്ടികൾ
അന്ത്യം :- 2011
1929 ഡിസംബർ 29ന് എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് അയിരൂരിൽ നാരായണൻ നായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. 1985 വരെ തൃശ്ശൂർ ജില്ലയിലെ മൂർക്കനാട് സെൻറ് ആൻറണീസ് ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു. ബാലസാഹിത്യകാരൻ എന്ന നിലയിലും കുറേക്കാലം പ്രവർത്തിച്ചു. ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ധാരാളം കഥകളും കവിതകളും എഴുതിയീട്ടുണ്ട്. കരമൊട്ടുകൾ, കാടുണരുന്നു, ആനക്കാരൻ അപ്പുണ്ണി, കുട്ടനും കിട്ടനും, അപ്പുവിന്റെ കഥ, കുറുക്കന്റെ കൗശലങ്ങൾ, വഴികാട്ടികൾ എന്നിവയാണ് പ്രധാന കൃതികൾ. മികച്ച സാഹിത്യരചനയ്ക്കുള്ള സാഹിത്യ പ്രവർത്തകസംഘം അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചിട്ടുണ്ട്. 2011-ൽ അന്തരിച്ചു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !