കവിതയിലെ ആശയം

Mashhari
0
നാലാം ക്ലാസിലെ മലയാളത്തിലെ രണ്ടാം യൂണിറ്റായ ഹരിതം എന്നതിലെ ഒന്നാം പാഠം മേരി ജോൺ കൂത്താട്ടുകുളം എഴുതിയ എന്റെ പനിനീർച്ചെടി എന്ന കവിതയാണ്. ഈ കവിതയുടെ ആശയം താഴെ നൽകിയിരിക്കുന്നു.
ഒരു പെൺകുട്ടി മുറ്റത്തിന് അലങ്കാരമായി ഒരു ചുവന്ന പനിനീർച്ചെടി നട്ടുവളർത്തി. എല്ലാദിവസവും അവൾ ആ പനിനീർച്ചെടിക്ക് വെള്ളമൊഴിച്ചു. നാളുകൾ മാറുന്നതൊഴും പതിയെ തളിരിലകൾ വന്നു. അതു കണ്ടപ്പോൾ അവളുടെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു. പനിനീർച്ചെടി ഉച്ചവെയിലിൽ വാടാതെയും തളിരിലകൾ പ്രാണികൾ നശിപ്പിക്കാതെയും അവൾ അതിനെ ശ്രദ്ധിച്ചു. ഒരു കാവൽമാലാഖയെപ്പോലെ ആ ചെടിയെ ആ പെൺകുട്ടി സംരക്ഷിച്ചു. മഞ്ഞുകാലം വന്നപ്പോൾ പനിനീർച്ചെടി തളിർത്ത് വളരെ മനോഹരിയായി. മുത്തുമണികൾ കണക്കെയുള്ള മഞ്ഞുകണികകൾ അണിഞ്ഞു ചെടി സുമംഗലിയായി. ചെടിയിലെ ഓരോ ചില്ലയിലും പൂമൊട്ടുകൾ ഉണ്ടായി. പുലരിയെ നോക്കി പൂമൊട്ടുകൾ മന്ദഹസിച്ചു. ഈ കാഴ്ച്ചകൾ കണ്ടപ്പോൾ കടൽത്തിരമാലകൾ പോലെ അവളുടെ മനസ്സിൽ സന്തോഷം ആർത്തിരമ്പി.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !