01
കേരളത്തിലെ പ്രശസ്ത കവയിത്രി മേരിജോൺ കുത്താട്ടുകുളം എഴുതിയ മനോഹരമായ കവിതയാണ് എന്റെ പനിനീർച്ചെടി. വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പനിനീർച്ചെടിയിൽ മൊട്ടുകളിട്ടതു കണ്ടപ്പോൾ അതിനെ വെളളമൊഴിച്ചു പരിപാലിച്ചു വളർത്തിയ പെൺകുട്ടിയുടെ കൊച്ചുമനസ്സിലുണ്ടായ ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ് ഈ കവിതയിലൂടെ കവയത്രി നമുക്ക് നൽകുന്നത്. തന്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തുന്ന പനിനീർച്ചെടിക്ക് എല്ലാ ദിവസവും വെളളമൊഴിച്ചു കൊടുക്കും വെള്ളം കിട്ടിയപ്പോൾ വളരാൻ തുടങ്ങിയ ചെടിയിൽ കിളിർത്തുവ രുന്ന തളിരിലകൾ കണ്ടപ്പോൾ അവളുടെ മനസ്സിലെ സന്തോഷത്തിന് അതിരില്ലായിരുന്നു. വളർന്നു വരുന്ന ചെടിക്ക് ഉച്ചവെയിലേറ്റ് വാടാതിരിക്കാനും, തളിരിലകൾ കീടങ്ങൾ നശിപ്പിക്കാതിരിക്കാനും അവൾ ശ്രദ്ധിച്ചുപോന്നു. ഒരു കാവൽമാലാഖയെപ്പോലെയാണ് അവൾ ആ ചെടിയെ സംരക്ഷിച്ചു പോന്നത്. മാസങ്ങൾ മുന്നോട്ടുപോയി മഞ്ഞുകാലമെത്തിയപ്പോൾ പനിനീർച്ചെടിയിൽ ചില്ലകൾ തോറും പുക്കൾ തളി ർത്ത് മനോഹരിയായി. പുലരിയെ നോക്കി ആ പുമൊട്ടുകൾ മന്ദഹസിച്ചു. അപ്പോൾ അവളുടെ മനസ്സ് സ ന്താഷം കൊണ്ട് നിറഞ്ഞു തുളുമ്പി. ആ സന്ദർഭത്തെ കവിതയിൽ മനോഹരമായി വർണ്ണിച്ചിരിക്കുന്നു. ആർത്തി രമ്പുകയായനവേലമെന്ന തരംഗത്തിലാനന്ദസാഗരം.
കവിത വായിക്കുമ്പോൾ നമുക്ക് ഏറ്റവും ആസ്വാദ്യകരമായി തോന്നുന്നത് ഒരു ചെടിയെ പരിപാലിക്കാൻ കുട്ടി കാണിക്കുന്ന ജാഗ്രതയും അത് വിവരിക്കാനായി കവിതയിൽ ഉപയോഗിച്ച മനോഹരമായ പദങ്ങളുമായിരി ക്കും. ജാതമോദം,അനുവാസരം,സൗഭഗം,കാവൽമാലാഖ. തുടങ്ങിയ മനോഹരമായ വാക്കുകൾ ഇതിനുദാഹരണ ങ്ങളാണ്. കുട്ടിയുടെ മനസ്സിലുളള ആനന്ദം പൂർണ്ണതോതിൽ നമുക്ക് വിവരിച്ചുതരാൻ ഇതുവഴി കവിതക്കുസാധിച്ചിട്ടുണ്ട്.
02
പ്രശസ്ത കവയിത്രിയായ മേരി ജോൺ കൂത്താട്ടുകുളം എഴുതിയ മനോഹരമായ കവിതയാണ് എന്റെ പനിനീർച്ചെടി. ഈ കവിതയിൽ ഒരു പെൺകുട്ടി നട്ടുവളർത്തിയ പനിനീർച്ചെടിയെ കുറിച്ചാണ് പറയുന്നത്. ഓരോ ദിവസവും അവൾ പനിനീർ ചെടിക്ക് തണുത്ത വെളളമൊഴിച്ചു കൊടുത്തു. ചെടിയിൽ പുതിയ തളിർ വരുന്നത് നോക്കി സന്തോഷി ക്കുകയാണ് ആ പെൺകുട്ടി. പുതിയ മുളകളെ ചെറിയ കീടങ്ങൾ നശിപ്പിക്കാതെ കാക്കുകയും, ചെറിയ ഇലകൾ ഉച്ചവെയിലേറ്റു വാടാതെ നോക്കുകയും ചെയ്തപ്പോൾ ആ പെൺകുട്ടി ഒരു കാവൽ മാലാഖയായി മാറി. മഞ്ഞു കാലത്ത് പനിനീർച്ചെടി ആകെ തളിർത്തു മനോഹാരിയായി മാറുകയും മുത്തുപോലെയുളള മഞ്ഞുത്തുളളികൾ അണിഞ്ഞു സുമംഗലിയാവുകയും ചെയ്തു. ഓരോ ചില്ലയിലും പൂക്കൾ തളിർത്ത് നിൽക്കുന്ന പനിനീർച്ചെടിയെ കാണാൻ നല്ല ഭംഗിയാണ്. പൊൻപുലരിയെ നോക്കി ആ പൂമൊട്ടുകൾ മന്ദഹസിക്കുന്നത് കണ്ട പെൺകുട്ടിയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി.
കവിത വായിക്കുമ്പോൾ നമുക്ക് ഏറ്റവും ആസ്വാദ്യമായി തോന്നുന്നത് ഒരു ചെടിയെ പ രിപാലിക്കുന്ന പെൺകുട്ടിയെയും അത് വിവരിക്കാനായി കവിതയിൽ ഉപയോഗിച്ച പദങ്ങളുമാ ണ്. കാവൽ മാലാഖ, ആർത്തിരമ്പുക, മനം കുളുർപ്പിക്കുവാൻ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
വൈലേറ്റു എന്ന പ്രയോഗം വിശദമാക്കാമോ?
ReplyDelete