കുട്ടിക്ക് വളരെ പരിചിതമായ ജലത്തെ കൂടുതൽ നിരീക്ഷിക്കാനും പരീക്ഷണങ്ങൾ ചെയ്ത് ബോധ്യപ്പെടാനും ഉതകുന്ന പാഠമാണ് 'ഞാനാണ് താരം'. പരിസരപഠനത്തിലെ പ്രക്രിയാശേഷികൾക്ക് ഊന്നൽ നൽകിയാവണം പാഠം അവതരിപ്പിക്കേണ്ടത്. ശാസ്ത്രകൗതുകം വളർത്താൻ സഹായകമായ ഒരു കഥയിലൂടെയാണ് പാഠം വികസിക്കുന്നത്. രചനകളിൽ ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അറിയിപ്പുകളുടെ പ്രത്യേകതകളും ഈ പാഠത്തില സ്വായത്തമാക്കേണ്ടതുണ്ട്.
ലഘുവായ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്നതിലൂടെ സൂക്ഷ്മമായ നിരീക്ഷണം, നിഗമനങ്ങൾ രൂപപ്പെടുത്തൽ എന്നിവയ്ക്കുപുറമെ ശരിയായ പരീക്ഷണ സാമഗ്രികൾ തിരഞ്ഞെടുക്കാനുള്ള കഴിവും കുട്ടിക്ക് ഇതിലൂടെ നേടാം. ചിരപരിചിതമായ ജലം തന്നെയാണ് ഇവിടെ വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിനായി കുട്ടി ഉപയോഗിക്കുന്നത്. മറ്റു പാഠങ്ങളുമായി ബന്ധപ്പെട്ടും, കൗതുകം ഉളവാക്കുന്ന ലഘുപരീക്ഷണങ്ങൾ ചെയ്യാനും, കാണാനും കുട്ടിക്ക് അവസരം ലഭിക്കണം. ശാസ്ത്രതത്ത്വങ്ങൾ കുട്ടിയോട് ഈ ഘട്ടത്തിൽ പറയണമെന്നില്ല. എന്തുകൊണ്ട്, എങ്ങനെ എന്നുള്ള ചോദ്യങ്ങൾ ആവാം. കുട്ടികൾ ചിന്തിക്കട്ടെ. ജലം അമൂല്യമായ സമ്പത്താണ്; അതു പാഴാക്കരുത്; ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നീ ആശയങ്ങളും മനോഭാവവും കുട്ടിക്ക് ചർച്ചയിലൂടെയും അനുഭവത്തിലൂടെയും നേടിയെടുക്കാൻ അവസരം ഒരുക്കണം. കൂടാതെ സംഗീതം, കളികൾ എന്നിവ ഉദ്ഗ്രഥിച്ചുകൊണ്ട് പഠന പ്രവർത്തനങ്ങൾ അവതരിപ്പിക്കേണ്ടതുണ്ട്.

- എഴുതാം
- മുങ്ങിയതേത്? പൊങ്ങിയതേത്?
- അലിയുന്നവ, അലിയാത്തവ
- കണ്ടെത്താം
- വാക്യം മാറ്റിയെഴുതാം
- അറിയിപ്പ് തയ്യാറാക്കാം
- ജലത്തിൽ എന്തൊക്കെ?
- നിരീക്ഷിച്ചു എഴുതാം
- വെള്ളത്തിന്റെ പ്രത്യേകതകൾ
- ആരാണ്?
- ജലജീവികൾ / ജലസസ്യങ്ങൾ - കടങ്കഥകൾ
- ഒളിച്ചതെവിടെ?
- ജല ഉപയോഗങ്ങൾ
- ജലസ്രോതസുകൾ
- ജലമലിനീകരണം
- വെള്ളം പാഴാവുന്ന സാഹചര്യങ്ങൾ
- വെള്ളം ഉപയോഗിച്ചുള്ള കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാം
- പ്രയോഗങ്ങൾ കണ്ടെത്താം പുതിയ വാക്യങ്ങൾ എഴുതാം
- വെള്ളം - പഴഞ്ചൊല്ലുകൾ
- WORK SHEET