വെള്ളത്തിലടിച്ചാൽ വെള്ളം മാറുമോ?
വെള്ളത്തിലിറങ്ങീട്ട് വേണ്ടേ നീന്താൻ
വെള്ളത്തിൽ കിടക്കുന്ന തവള വെള്ളം കുടിക്കാതിരിക്കുമോ?
വെള്ളത്തിൽ വിളഞ്ഞ ഉപ്പ് വെള്ളത്തിൽ തന്നെ അലിയും.
വെള്ളമില്ലാത്തിടത്ത് മുങ്ങാമോ?
വെള്ളമുള്ളേടത്തു മീനും.
വെള്ളവും വാക്കും അധികമാവരുത്.
വെള്ളവുമായി ബന്ധപ്പെട്ട കൂടുതൽ പഴഞ്ചൊല്ലുകൾ അറിയാമെങ്കിൽ കമന്റ് ചെയ്യണേ...