ഓണച്ചൊല്ലുകള്‍ (Onachollukal)

RELATED POSTS

ഓണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസുകളിലും പാoങ്ങളുണ്ട്. ഓണപ്പതിപ്പുകൾ തയ്യാറാക്കാനും നമ്മൾ ആവശ്യപ്പെടാറുണ്ട്. അതിനാവശ്യമായ  ഓണച്ചൊല്ലുകള്‍...
1.കാണം വിറ്റും ഓണം ഉണ്ണണം

2.അത്തം കറുത്താല്‍ ഓണം വെളുക്കും

3.അത്തം പത്തിന് പൊന്നോണം

4. അത്തം ചിത്തിര ചോതി
  അന്തിക്കിത്തറ വറ്റ്
  അതീക്കൂട്ടാന്‍ താള്
അമ്മെടെ മൊകത്തൊരു കുത്ത്

5. ഉത്രാടം ഉച്ചയാകുന്പോള്‍
അച്ചിമാര്‍ക്കു വെപ്രാളം

6. ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കിൽ പട്ടിണി

7. ഓണവും വിഷുവും വരാതെ പോകട്ടെ

8. ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര

9. ഓണം വന്നാലും ഉണ്ണി പിറന്നാലും
  കോരനു കുന്പിളില്‍ തന്നെ കഞ്ഞി.

10. ഓണം പോലെയാണോ തിരുവാതിര

11. ഓണം വരാനൊരു മൂലം വേണം

12. ഓണം മുഴക്കോലു പോലെ

13. ഓണമുണ്ട വയറേ ചൂളം പാടിക്കിട

14. ഓണമുണ്ട വയര്‍ ചൂളം പാടും

15. ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം

16. ഓണത്തിന് ഉറുന്പും കരുതും

17. ഓണാട്ടന്‍ വിതച്ചാല്‍
   ഓണത്തിന് പുത്തരി

18. ഓണത്തേക്കാള്‍ വലിയ മകമുണ്ടോ?

19. ഏഴോണവും ചിങ്ങത്തിലെ
  തിരുവോണവും ഒന്നിച്ചു വന്നാലോ!

20. ചിങ്ങമാസത്തില്‍
   തിരുവോണനാള്‍
  പൂച്ചയ്ക്കു വയറുവേദന

21. തിരുവോണം തിരുതകൃതി

22. തിരുവോണത്തിനില്ലാത്തതു
    തീക്കട്ടയ്ക്കെന്തിന്?

24. രണ്ടോണം കണ്ടോണം
   മൂന്നോണം മുക്കിമൂളി
   നാലോണം നക്കീം തൊടച്ചും
   അഞ്ചോണം പിഞ്ചോണം

25. വാവു വന്നു വാതിലു തുറന്ന്
    നിറ വന്നു തിറം കൂട്ടി
   പുത്തരി വന്നു പത്തരിവച്ചു
    ഓണം വന്നു ക്ഷീണം മാറി.

26. ഉള്ളതുകൊണ്ട് ഓണം പോലെ

27. ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര

28. ഓണാട്ടൻ വിതച്ചാൽ ഓണത്തിനു പുത്തരി.

29. ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്ക് വെപ്രാളം.

30. ഓണം വരാനൊരു മൂലം വേണം.

OnamPost A Comment:

0 comments: