ചെറിയ ക്ലാസുകളിലെ കുട്ടികൾ തന്റെ ചുറ്റുപാടുകളെ കാണുന്നത് സമഗ്രമായിട്ടാണ്.ഭാഷയും, ഗണിതവും,പരിസര പoനവും,കല-ആരോഗ്യ- കായിക - പ്രവൃത്തി പരിചയ മേഖലകളും സമന്വയിച്ചാണ് കുട്ടിയുടെ മനസ്സിൽ ചിന്തകൾ നടക്കുന്നത്...
ഉദാഹരണം
മാവ് കാണുന്ന ഒരു കുട്ടി മാവ് എന്ന് എഴുതുന്നു.മാവിനെ കുറിച്ച് പാട്ട് പാടുന്നു, വിവരണം തയ്യാറാക്കുന്നു.ഇത് ഭാഷാ പ്രവർത്തനമായും, മാവിലെ മാങ്ങയുടെ എണ്ണം, ആകൃതി, കൂട്ടങ്ങൾ ഇവ കാണുന്നത് ഗണിത രൂപത്തിലും, മാവ് കൊണ്ടുള്ള പ്രയോജനം, ഇലകൾ, രുചി, പലതരം മാമ്പഴങ്ങൾ എന്നിവ പരിസര പഠനമായും കുട്ടി മനസ്സിലാക്കുന്നു.മാവ്, മാങ്ങ ചിത്രരചന, നിറം നൽകൽ തുടങ്ങിയ കലാപരമായ പ്രവർത്തനങ്ങളും നടക്കുന്നു. കുട്ടിയുടെ ബുദ്ധിവികാസത്തിനനുഗുണമായ അനുഭവങ്ങൾ ഉദ്ഗ്രഥിതമായി തന്നെയാണ് ഈ ഘട്ടത്തിൽ ഒരുക്കേണ്ടത്
ആയതിനാൽ ഉദ്ഗ്രഥിതം ഒന്നാം ദിവസം, രണ്ടാം ദിവസം, മൂന്നാം ദിവസം എന്നിങ്ങനെയാണ് പരീക്ഷയും ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഗ്രഥിതം ഒന്നാം ദിവസത്തെ പരീക്ഷയിൽ തന്നെ മലയാളം, ഗണിതം, പരിസര പഠനം എന്നിവയിലെ ചോദ്യങ്ങൾ ഉണ്ടാവും, രണ്ടും മൂന്നും ദിവസത്തെ ഉദ്ഗ്രഥിതം പരീക്ഷയിലും ഇതേ രീതിയിൽ തന്നെയാവും ചോദ്യങ്ങൾ.
ഭാഷ ,ഗണിതം , EVS എന്നിവ ഇടകലർത്തി ഒരു ആഖ്യാനത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായിട്ട് നടത്തുന്ന പരീക്ഷ രീതിയാണ്ഭാഷയും പരിസരപഠനവും പഠിക്കുന്നതും ഒരുമിച്ചാണെന്ന് അറിയണം .. സ്വാഭാവികമായ പ0ന രീതിയിൽ മൂല്യനിർണയ പ്രവർത്തനങ്ങൾ ചെയ്യുന്നതു കൊണ്ടാണ് ഗണിതം വേറിട്ട് പഠിക്കുന്നതെങ്കിലും മൂല്യനിർണയത്തിൽ ഉദ്ഗ്രഥന രീതി സ്വീകരിക്കുന്നത്
കടപ്പാട്: നൗഫൽ സാർ, എറണാകുളം
PREVIOUS YEAR ANNUAL EXAMINATION QUESTION PAPERS
STD 01 [CLASS 01]
STD 02 [CLASS 02]
Ok I undrstand
ReplyDeleteVery informative
ReplyDelete