അറിയിപ്പ് :- ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോർട്ട് എടുത്ത് PDF ആക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുന്നു സൈറ്റിൽ പ്രസിദ്ധീകരിച്ച ചില മെറ്റീരിയലുകൾ വിവിധ അധ്യാപക കൂട്ടായ്മകളിൽ നിന്നുള്ളതാണ്. സൈറ്റിൽ പ്രസിദ്ധീരിച്ച പോസ്റ്റുകളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ദയവായി 8921168848 എന്ന നമ്പറിൽ എന്നെ ബന്ധപ്പെടുക, അതുവഴി എനിക്ക് ആ പോസ്റ്റുകൾ പരിഷ്‌ക്കരിക്കാനോ നീക്കം ചെയ്യാനോ കഴിയും.

സന്നദ്ധതാ പ്രവർത്തനങ്ങൾ Class 1 to 4 :- ]><[ School Opening Check List for HM

കടങ്കഥ - വാഹനങ്ങൾ

വാഹന കടങ്കഥ , വാഹനക്കടങ്കഥ, Vahana Kadankadha, Kadankadha, വാഹനങ്ങളുടെ കടങ്കഥ
Share it:

RELATED POSTS

വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ വിവിധ പാഠഭാഗങ്ങളിൽ എഴുതാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ വായിക്കാം എഴുതാം..
# വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടും :- സൈക്കിൾ
# ചവിട്ടുന്നോനെത്തന്നെ ഏറ്റി നടക്കും :- സൈക്കിൾ
# മൂളും വണ്ടി മുചക്രവണ്ടി :- ഓട്ടോറിക്ഷ
# മുചക്രവണ്ടി ഞാൻ മൂന്നാൾക്ക് വേണ്ടി ഞാൻ ഒറ്റക്കണ്ണൻ ഞാൻ :- ഓട്ടോറിക്ഷ
# ചീറും വണ്ടി ചിറകുള്ള വണ്ടി :- വിമാനം
# മണിയടിച്ചാൽ മലമ്പാമ്പോടും :- തീവണ്ടി
# കൂകിവിളിച്ചോടിവരുന്നു, കാടുവെട്ടി തോടുവെട്ടി, പാലമിട്ടു പാളമിട്ടു - തീവണ്ടി
# കൂക്കിവിളിച്ചോടി വന്നു ഒരുപാടിറക്കി ഒരുപാടേറ്റി - തീവണ്ടി
# കൈയുണ്ട് നീന്തുന്നില്ല, കൊമ്പുണ്ട് കുത്തുന്നില്ല - തോണി
# ആളെക്കണ്ടാൽ നിലവിളിക്കും കൈകാണിച്ചാൽ നിന്നീടും - ബസ്
# പള്ള നിറച്ചും ആളെക്കേറ്റും ഒന്നടിച്ചാൽ അപ്പോൾ നിൽക്കും. രണ്ടടിച്ചാൽ അപ്പോൾ നീങ്ങും - ബസ്
# താങ്ങുതൂങ്ങു പിണ്ടി ചങ്ങല പൂണ്ട പിണ്ടി നാലാൾക്കു ഭാരം ഒരാൾക്ക് സൗഖ്യം - മഞ്ചൽ
# പുറത്തുകയറി ചെവിയിൽ പിടിച്ചപ്പോ ഓടെടാ ഓട്ടം - ബൈക്ക്
# പുകതുപ്പി വരുന്നൊരു നീളൻ പാമ്പ് :- തീവണ്ടി
# ഒറ്റക്കണ്ണൻ കുതിച്ചു പാഞ്ഞു :- തീവണ്ടി
# ചക്രം വേണ്ട പെട്രോൾ വേണ്ട മിണ്ടാതോടും വെള്ളത്തിൽ :- തോണി
# കയ്യില്ലാത്തോൻ കാലില്ലാത്തോൻ ആറ് നീന്തിക്കേറി :- തോണി
# മീലാരെപ്പോയതും പാണ്ടിപ്പട്ടാളം, കീഴാരെപ്പോയതും പാണ്ടിപ്പട്ടാളം, കരയ്ക്കടുത്തതും പാണ്ടിപ്പട്ടാളം :- വഞ്ചി
# താങ്ങുതൂങ്ങുമരം, നാട് വളഞ്ഞ മരം, നാലാളുചെയ്‌ത പാപം, ഒരാളു ചെയ്‌ത പുണ്യം :- മഞ്ചൽ
# കീഴാറെ പോകും, മേലാറെ പോകും, കരയ്‌ക്കിട്ടടിക്കും, കാട്ടാളൻ കൂകും :- വള്ളം
# കാടുവെട്ടി തോടുവെട്ടി, പാലമിട്ടു പാളമിട്ടു, നീണ്ടൊരുത്തൻ തീ വിഴുങ്ങി, കൂക്കിവിളിച്ചോടിയെത്തി :- തീവണ്ടി
# വടിയെടുത്താൽ മലമ്പാമ്പോടും :- തോണി
# ചത്തകാള വടിയെടുത്താലോടും :- തോണി
# കാടുവെട്ടി തോടുവെട്ടി കല്ലുവെട്ടി, പുല്ലുചെത്തി കുണ്ടുതൂർത്തു കുഴി നികത്തി, തണ്ടിട്ടു മണ്ടിപ്പായും തീവിഴുങ്ങിപ്പിശാച്ചിന്റെ, കൂക്കിവിളികേട്ട് കുട്ട്യോളും മക്കളും പേടിച്ചോടി - തീവണ്ടി
Share it:

MAL1 U8

കടങ്കഥകൾPost A Comment:

0 comments: