വെള്ളം ഉപയോഗിച്ചുള്ള കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാം

RELATED POSTS

1. മുട്ട ഗ്ലാസ്സിലെ വെള്ളത്തിലിടുമ്പോൾ താഴ്ന്നു പോവുന്നു. എന്നാൽ ഉപ്പു കലർത്തിയ വെള്ളത്തിൽ മുട്ട ഇടുമ്പോൾ പൊങ്ങിക്കിടക്കുന്നു.

2. ടംബ്ലറിനുള്ളിൽ മഴ പെയ്യിക്കുന്ന പരീക്ഷണമാണ് രണ്ടാമത് കണ്ടത്. ഒരു ഗ്ലാസ്സ് ടംബ്ലറിൽ പകുതി ചൂടുവെള്ളം നിറച്ച് സ്റ്റീൽ പ്ലേറ്റ് കൊണ്ട് മൂടി. 3 മിനിറ്റ് കഴിഞ്ഞ് ഒരു കഷ്ണം ഐസ് പ്ലേറ്റിന് മുകളിൽ വെച്ചപ്പോൾ ടംബ്ലറിനുള്ളിലേക്ക് മഴ പോലെ വെള്ളത്തുള്ളികൾ വീഴുന്നത് കാണാൻ കഴിഞ്ഞു.

3. മുച്ചട്ടി അരിപ്പ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നത് ആയിരുന്നു അടുത്ത പരീക്ഷണം. തുളയുള്ള ചിരട്ടയാണ് ഇവിടെ ഉപയോഗിച്ചത്. തുളകൾ ആദ്യമേ പഞ്ഞി കൊണ്ട് അടച്ചു. മുകളിലെ ചിരട്ട ചരൽ കൊണ്ടും നടുവിലെ ചിരട്ട മണൽ കൊണ്ടും അടിയിലെ ചിരട്ട ചിരട്ടക്കരി കൊണ്ടും പാതിയോളം നിറച്ചു. ചെളിവെള്ളം മുകളിൽ ഒഴിക്കുമ്പോൾ ശുദ്ധജലമായി അടിയിലെ പാത്രത്തിൽ അത് ശേഖരിക്കാൻ കഴിയുന്നു.
പരീക്ഷണങ്ങളിൽ കൂടി മനസിലാക്കിയ കാര്യം
1 . ഉപ്പ് കലരുമ്പോൾ വെള്ളത്തിന്റെ സ്വഭാവം മാറുന്നതാണ് കാരണം.
2. ഐസ് പ്ലേറ്റിൽ തടഞ്ഞു നിന്ന നീരാവിയെ തണുപ്പിച്ച് വീണ്ടും വെള്ളമാക്കിയതാണ് മഴ ഉണ്ടാവാൻ കാരണം.
3. ചരൽ, വെള്ളത്തിലെ വലിയ മാലിന്യങ്ങളെയും മണൽ, ചെറിയ മാലിന്യങ്ങളെയും കരി, ബാക്കിയുള്ള മാലിന്യങ്ങളെ പൂർണമായും നീക്കം ചെയ്യുന്നതു കൊണ്ടാണ് നമുക്ക് ശുദ്ധജലം ലഭിക്കുന്നത്.

MAL2 U6Post A Comment:

0 comments: