വെള്ളം പാഴാവുന്ന സാഹചര്യങ്ങൾ - ഞാനാണ് താരം

RELATED POSTS

- പൈപ്പ് പൊട്ടുന്നത്.
- പൈപ്പ് ചോരുന്നത്.
- ടാങ്ക് നിറഞ്ഞൊഴുകുന്നത്.
- കുളിക്കുന്നതിന് ഷവർ ആവശ്യത്തിലധികം ഉപയോഗിക്കുന്നത്.
- ആവശ്യത്തിലധികം ടാപ്പ് തുറന്നു വിടുന്നത്.
- ഷേവ് ചെയ്യുമ്പോൾ ടാപ്പ് തുറന്നു വയ്‌ക്കുന്നത്‌.
വെള്ളം ഇങ്ങനെ പാഴാക്കിയാൽ പിന്നീട് നമ്മുടെ അത്യാവശ്യങ്ങൾക്ക് വെള്ളം കിട്ടാതെ വരും. അതിനാൽ വെള്ളം പാഴാവുന്നതു തടയാൻ നമ്മാൽ ആവുന്നതെല്ലാം നമ്മൾ ചെയ്യണം.
ജലം പാഴാക്കുന്നത് തടയാൻ എന്തൊക്കെ ചെയ്യണം?
  1. ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക.
  2. റോഡിൽ പൈപ്പ് പൊട്ടിയതു കണ്ടാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക.
  3. മഴവെള്ളം ഒഴുക്കിക്കളയാതെ മഴക്കുഴികൾ നിർമ്മിച്ചു വെള്ളം സംഭരിക്കുക.
  4. പൈപ്പ് അടച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പൈപ്പിന്റെ അടുത്തുനിന്നും പോവുക.
  5. ടാങ്ക് നിറഞ്ഞൊഴുകുന്നതിന് മുൻപ് മോട്ടോർ നിർത്താൻ ശ്രദ്ധിക്കുക.
  6. ഉപയോഗിച്ച വെള്ളം ഓടയിലൂടെ ഒഴുക്കി കളയാതെ അത് കൃഷിത്തോട്ടങ്ങളിലേയ്ക്ക് ഒഴുക്കിവിടുക.

ജലസംരക്ഷണത്തിനുള്ള പോസ്റ്ററുകൾ തയാറാക്കുമ്പോൾ പോസ്റ്ററുകളിൽ ഉപയോഗിക്കാൻ ഉള്ള വാക്യങ്ങൾ
# മഴവെള്ളം സംഭരിക്കൂ...ജലക്ഷാമം തടയൂ.
# ജലം സംരക്ഷിക്കാം, ജീവൻ നിലനിർത്താം.
# ജലം ജീവാമൃതം, അത് പാഴാക്കരുത്.
# അപ്പൂപ്പൻ ആറ്റിൽ കണ്ടു..
അച്ഛൻ കിണറ്റിൽ കണ്ടു...
നമ്മൾ പൈപ്പിൽ കണ്ടു....
മകൻ കുപ്പിയിൽ കണ്ടു.....
ചെറുമകൻ എവിടെ കാണുമോ???
ജലം അമൂല്യമാണ്
അത് പാഴാക്കരുത്.

MAL2 U6



Post A Comment:

0 comments: