ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ജലജീവികൾ / ജലസസ്യങ്ങൾ - കടങ്കഥകൾ

Mashhari
0
ജലജീവികൾ/ സസ്യങ്ങൾ ഉത്തരമായി വരുന്ന കൂടുതൽ കടങ്കഥകൾ വായിക്കാം ശേഖരണ പുസ്തകത്തിൽ എഴുതാം
അപ്പം പോലെ തടിയുണ്ട്,
അൽപ്പം മാത്രം തലയുണ്ട്.
ഉത്തരം :- ആമ

ഉറങ്ങും പക്ഷേ കണ്ണടയ്‌ക്കില്ല
ഉത്തരം :- മത്സ്യം / മീൻ

ആശാരി മൂശാരി തൊടാത്ത തടി
വെള്ളത്തിലിട്ടാൽ ചീയാത്ത തടി
ഉത്തരം :- ചീങ്കണ്ണി

ഒരമ്മ പെറ്റ മക്കളെല്ലാം ചാടിച്ചാടി
ഉത്തരം :- തവള

അകത്തിരുന്നു പുറത്തേയ്‌ക്ക്‌ തല നീട്ടി.
ഉത്തരം :- ആമ

അകത്തെല്ലില്ലാത്തോന്റെ കാല് കണ്ടാൽ മുള്ള്,
കണ്ണ് കണ്ടാൽ കൊമ്പ്.
ഉത്തരം :- ഞണ്ട്
ഉറക്കത്തിലും കണ്ണുതുറന്നിരിക്കുവന്റെ പേരു പറയാത്തവര്‍ക്കു പന്തീരായിരം കടം
ഉത്തരം :- മീന്‍.

ഒരമ്മ പെറ്റ മക്കളെല്ലാം നീന്തി നീന്തി.
ഉത്തരം :- മത്സ്യം

ഒരാള്‍ കണ്ണുതുറന്ന് ഉറങ്ങുന്നു
ഉത്തരം :- മീന്‍

കാലാറ്, കണ്ണ് രണ്ട്, നേരെ നടക്കില്ല
ഉത്തരം :- ഞണ്ട്.
ആനയ്‌ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ
മതികൊണ്ട രാജാവ് കുതികൊണ്ടോടി
ഉത്തരം :- തവള

ആയിരം കടലോടിവരുന്ന ചെങ്കുപ്പായ-
ക്കാരാ, നിന്റെ പേരെന്ത്?
ഉത്തരം :- ചെമ്മീൻ

ആയിരം കാലുള്ളവൻ
നെറ്റിക്ക ശൂലം ധരിച്ചവൻ
ഇതിന്റെ പേരുപറയാത്തവർക്കായിരം കടം
ഉത്തരം :- ചെമ്മീൻ

ഇത്തിരിയോളംപ്പോന്ന സഞ്ചിയിലായിരം അരിമണി.
ഉത്തരം :- ആമ്പല്‍ അരി

എന്റച്ഛന്‍ തന്ന പട്ടുസാരി നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല.
ഉത്തരം :- താമരയില

നിങ്ങളുടെ അറിവിൽ കൂടുതൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !