വെള്ളത്തിന്റെ പ്രത്യേകതകൾ - ഞാനാണ് താരം

Mash
0
നമ്മുടെ ചുറ്റുപാടും കാണുന്ന വെള്ളത്തിന് പല പ്രത്യേകതകളുണ്ട്. അവ നമ്മൾ ഈ പാഠത്തിലെ വിവിധ പരീക്ഷണങ്ങൾ ചെയ്യുക വഴി മനസിലാക്കി. അവ ഏതൊക്കെയാണ് എന്ന് നോക്കാം...
*വെള്ളത്തിന് നിറമില്ല
*വെള്ളത്തിന് മണമില്ല
*വെള്ളത്തിന് രുചിയില്ല
*സ്ഥിരമായ ആകൃതിയില്ല
*ചില വസ്തുക്കൾ വെള്ളത്തിൽ മുങ്ങുകയും ചിലത് പൊങ്ങിക്കിടക്കുകയും ചെയ്യും
*ചില വസ്തുക്കൾ വെള്ളത്തിൽ അലിഞ്ഞു ചേരുന്നു

വെള്ളത്തിന്റെ നിറം
വെള്ളത്തിന് നിറമില്ല. എന്നാൽ നിറമില്ലാത്ത ദ്രാവകങ്ങളെല്ലാം വെള്ളമാണെന്ന് ധരിക്കരുത്.
# വിനാഗിരി
# ആസിഡ്
# സാനിറ്റൈസർ
# ചിലതരം മദ്യങ്ങൾ
ഇവയൊക്കെ നിറമില്ലാത്ത ദ്രാവകങ്ങളാണ്. വെള്ളമാണെന്നു കരുതി നിറമില്ലാത്ത ദ്രാവകങ്ങൾ രുചിച്ചു നോക്കുന്നത് അപകടമാണ്.

വെള്ളത്തിന്റെ ആകൃതി
വെള്ളത്തിന്റെ ആകൃതി കണ്ടെത്താൻ കുട്ടികൾ നടത്തിയ പരീക്ഷണം കണ്ടല്ലോ.
വെള്ളത്തിന് സ്ഥിരമായൊരു ആകൃതിയില്ല. ഏതു പാത്രത്തിലൊഴിച്ചാലും വെള്ളം ആ പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !