ഞാനാണ് താരം - ജലസ്രോതസുകൾ

RELATED POSTS

നമ്മുക്ക് ജലം ലഭിക്കുന്നത് വിവിധ മാർഗങ്ങളിൽ നിന്നുമാണ്. അവ ഏതൊക്കെയാണെന്ന് അറിയാമോ?
1. മഴ
പ്രധാനമായും മഴയിൽ കൂടിയാണ് നമ്മൾക്ക് കുടിവെള്ളം ലഭിക്കുന്നത്.
2. പുഴകൾ / തോടുകൾ / നദികൾ
3. കിണർ / കുഴൽകിണർ
4. കുളങ്ങൾ / തടാകങ്ങൾ
5. ചോല
6. കായൽ
7. കടൽ

ഇവയിലെ വെള്ളം എന്തിനൊക്കെ ഉപയോഗിക്കുന്നു, ഏതൊക്കെ ജീവികളും സസ്യങ്ങളും ഇവയിൽ വളരുന്നു, ഇവ മൂലം ആളുകൾക്ക് തൊഴിലോ വരുമാനമോ ലഭിക്കുന്നുണ്ടോ, ഇവയുടെ പരിസരത്ത് താമസിക്കുന്ന ജീവികളുണ്ടോ, ഇവയിലെ വെള്ളം ശുദ്ധമാണോ ഈ കാര്യങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് എഴുതാം..

കുളം
നമ്മുടെ നാട്ടിൽ ചെറുതും വലുതുമായ നിരവധി കുളങ്ങൾ ഉണ്ട്. കുളത്തിൽ ധാരാളം വെള്ളം കെട്ടി നിൽക്കുന്നു. കൃഷിക്ക് നനയ്ക്കാൻ കുളത്തിലെ വെള്ളം ഉപയോഗിക്കാറുണ്ട്. നീന്തി കുളിക്കാനും മീൻ വളർത്താനും കുളങ്ങൾ പ്രയോജനപ്പെടുത്തുന്നു. ആമ്പൽ, താമര, കുളവാഴ, വിവിധതരം പായലുകൾ തുടങ്ങിയ ജലസസ്യങ്ങളും കുളത്തിൽ വളരുന്നു. മീനുകൾക്ക് പുറമെ ആമ, നീർക്കോലി തുടങ്ങിയ ജീവികളും കുളത്തിൽ ഉണ്ടാകും. കുളങ്ങൾ നിർമ്മിച്ച് അതിൽ മത്സ്യകൃഷി നടത്തി വരുമാനം ഉണ്ടാക്കാൻ കഴിയുന്നതാണ്.
കിണർ
മിക്ക വീടുകളിലും കണ്ടുവരാറുള്ള ഒരു ജലസ്രോതസ്സ് ആണ് കിണർ. കിണറിലെ വെള്ളം നാം കുടിക്കാനും കുളിക്കാനും ആഹാരം പാചകം ചെയ്യാനും കൃഷിക്കും തുണി അലക്കാനും ഉപയോഗിക്കാറുണ്ട്. കിണറിന്റെ ഉള്ളിൽ വശങ്ങളിലായി ചെറിയ ചെടികൾ വളരാറുണ്ട്. അവ സമയാസമയങ്ങളിൽ നീക്കം ചെയ്യണ്ടത് ആവശ്യമാണ്. കിണറിലെ ജലത്തിൽ ജീവികളോ സസ്യങ്ങളോ വളരുന്നില്ല.
പുഴകൾ / തോടുകൾ / നദികൾ
നമ്മുടെ നാട്ടിൽ ചെറുതും വലുതുമായ പുഴകളും തോടുകളും നദികളും ഉണ്ട്. ഇവ മഴക്കാലത്ത് നിറഞ്ഞ് ഒഴുകുന്നു. മീൻ, ഞണ്ട്, ആമ, നീർക്കോലി തുടങ്ങിയ ജീവികൾ ഇതിൽ ജീവിക്കുന്നു. പുഴയുടെ തീരങ്ങളിൽ ധാരാളം ചെടികൾ വളരുന്നുണ്ട്. തുണിയലക്കാൻ കുളിക്കാനും ജലവിതരണത്തിനും കൃഷിക്കും ഇതിലെ ജലം ഉപയോഗിക്കുന്നു. ഇവയിലെ ജലം വലിയ അണക്കെട്ടുകൾ പണിത് കെട്ടിനിർത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇവിടെ വളരുന്ന മത്സ്യങ്ങൾ പിടിച്ചു വരുമാനം നാം കണ്ടെത്താറുണ്ട്.

MAL2 U6



Post A Comment:

0 comments: