നിരീക്ഷിച്ചു എഴുതാം - ഞാനാണ് താരം

RELATED POSTS

കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നുവെന്ന് നമ്മുക്ക് അറിയാം. ശരിക്കും ചെടികൾ വളരാൻ വെള്ളം വേണോ? നമുക്ക് ഒരു പരീക്ഷണത്തിലൂടെ കണ്ടെത്താം.
രണ്ട് കണ്ണൻ ചിരട്ടകളിൽ മണ്ണെടുത്ത് പയർ വിത്തുകൾ വിതറുക. വെളളം തളിച്ചു കൊടുക്കുക. മൂന്ന് ദിവസം കൊണ്ട് വിത്ത് മുളച്ച് പയർ തൈകൾ ആവും. നാലാം ദിവസം മുതൽ ഒരു ചിരട്ട മാറ്റി വെക്കുക. അതിൽ വെള്ളം ഒഴിക്കരുത്. മറ്റേ ചിരട്ടയിൽ പതിവു പോലെ വെള്ളം തളിച്ചു കൊടുക്കുക. ഏഴാം ദിവസം വരെ നിരീക്ഷിക്കുക. രണ്ട് ചിരട്ടയിലെയും തൈകൾ ഒരുപോലെ വളരുമോയെന്ന് നമുക്ക് നോക്കാം.
നട്ട പയർ വിത്തിന് ഓരോ ദിവസവും വന്ന മാറ്റങ്ങൾ താഴെ കാണുന്ന പട്ടികയിൽ എഴുതുക..
ദിവസം ചിരട്ട - 1 ചിരട്ട - 2
1 പയർ നട്ടു പയർ നട്ടു
2 ...... .......
3 ...... .......
4 ...... .......
5 ...... .......
6 ...... .......
7 ...... .......
എന്റെ കണ്ടെത്തൽ
വെള്ളമൊഴിച്ച ചെടി നല്ലതുപോലെ വളരുവാൻ തുടങ്ങി. എന്നാൽ വെള്ളം ഒഴിക്കാതിരുന്ന ചിരട്ടയിൽ ചെടി ഉണങ്ങി പോയി.
സസ്യങ്ങൾക്ക് ജീവിക്കാൻ വെള്ളം/ജലം ആവശ്യമാണ്.

MAL2 U6



Post A Comment:

0 comments: