വീട്ടിലെ വസ്തുക്കളുമായി ബന്ധപ്പെട്ട കടങ്കഥകൾ

Mash
0
# അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
ചൂല് • (മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.)
# അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തുലാസ്
# അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
കിണ്ടി
# അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
# അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചിരവ
# അമ്മ കിടക്കും, മകളോടും.
അമ്മിക്കല്ലും കുഴവിയും
# ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല.
ടോർച്ച്
# ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ചൂല്
# ആരും തൊടാത്തൊരു ഇറച്ചിക്കഷണം.
തീക്കട്ട
# ഊതിയാലണയില്ല, മഴയത്തുമണയില്ല, എണ്ണകൂടാതീ വിളക്കു കത്തും.
ഇലക്ട്രിക് ബൾബ്
# ഒരമ്മ എന്നും വെന്തും നീറിയും
അടുപ്പു്
# കട കട കുടു കുടു നടുവിലൊരു പാതാളം.
ആട്ടുകല്ല്
# കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി.
പാക്കുവെട്ടി
# കാടുവെട്ടി, ഓടുവെട്ടി,വെള്ളവെട്ടി, വെള്ളം കണ്ടു.
തേങ്ങ
# കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള.
നാഴി
# കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
കട്ടിൽ
# കാട്ടുപുല്ല് വീട്ടുസഭയിൽ.
പുൽപ്പായ
# കാലകത്തിയാൽ തല പിളരും.
കത്രിക
# കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.
കത്രിക
# കാലേൽ പിടിച്ചാൽ തോളേൽ കേറും.
കുട
# കാലൊന്നേയുള്ളു യാത്രയേറെ നടത്തും.
കുട
# കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
താക്കോൽകൂട്ടം.
# കുത്തിയിട്ടാൽ മുളയ്ക്കില്ല, വേലിയിൽ പടരില്ല.
ഉപ്പ്
# കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ.
സൂചി
# കൂട്ടിത്തിന്നാൻ ഒന്നാന്തരം, ഒറ്റയ്ക്കായാൽ ആർക്കും വേണ്ട.
ഉപ്പ്
# കൊക്കിരിക്കും കുളം വറ്റി വറ്റി.
നിലവിളക്ക്
# തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
കിണ്ടി
# നാലുകാലുണ്ട്, നടുവുണ്ട്, നായക്കു തിന്നാൻ ഇറച്ചിയില്ല.
കസേര
# പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല.
റേഡിയോ
# മൂന്നു ചിറകുള്ള വവ്വാൽ.
സീലിംഗ് ഫാൻ
# വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്.
മൺകലം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !