എല്ലുമുറിയെ പണി ചെയ്‌താൽ [Unit 3]

Mashhari
0
അധ്വാനത്തിന്റെ മഹത്ത്വവും കാർഷിക സംസ്കൃതിയുടെ ചൈതന്യവും വർണിക്കുന്ന നാടൻ പാട്ടുകളും വായ്ത്താരികളും കഥകളും കവിതകളും മലയാള ഭാഷയിൽ സമൃദ്ധമാണ്. ഇവയുടെ പഠനവും പ്രയോഗവും വലിയൊരു സാമൂഹ്യ മാറ്റത്തിനുള്ള ഉപാധിയായിത്തീരേണ്ടതുണ്ട്. കുട്ടികളിൽ അധ്വാനത്തക്കുറിച്ചും കൃഷിയെക്കുറിച്ചും കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെക്കുറിച്ചും മതിപ്പുണ്ടാക്കുന്ന തരത്തിൽ കഥകളും കവിതകളും ക്ലാസ് മുറികളിൽ ധാരാളമായി ചർച്ച ചെയ്യപ്പെടണം.

തലമുറകളിലൂടെ പകർന്നു കിട്ടിയ ഇത്തരം വാമൊഴിപ്പെരുമയുടെ തെളിവാണ് ഈ യൂണിറ്റിന്റെ പ്രവേശകമായി നൽകിയ മാരിമഴകൾ നനഞ്ചേ എന്ന നാടൻ പാട്ട്. മണ്ണിലെ നിധി (കഥ), എന്റെ തോട്ടം (കവിത) എന്നിവയാണ് യൂണിറ്റിൽ നൽകിയ പാഠഭാഗങ്ങൾ.

അലസരും സുഖലോലുപരുമായ മക്കളെ അധ്വാനത്തിന്റെ വിലയും ഫലവും തിരിച്ചറിയാൻ പ്രാപ്തരാക്കുന്ന ഒരു കർഷകന്റെ കഥയാണ് മണ്ണിലെ നിധി. എന്റെ തോട്ടം എന്ന കവിതയിൽ മണ്ണും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധമാണ് അനാവരണം ചെയ്യുന്നത്. വെയിലും മഴയും ചെടികളും നന്മയുടെ വിളകൾ ഉൽപ്പാദിപ്പിക്കുന്ന മഹനീയമായ കാർഷിക വൃത്തിയുടെ സൗന്ദര്യവും കവിതയിലെ ഓരോ വരിയിലും ദൃശ്യമാണ്.
മണ്ണിലെ നിധി
 1. - ഉത്തരം കണ്ടെത്തുക
 2. - കണ്ടെത്തിയെഴുതുക
 3. - പിരിച്ചെഴുതാം
 4. - ആശയം എഴുതാം
 5. - കഥ പറയാം
 6. - പഴഞ്ചൊല്ലുകൾ പൂർത്തിയാക്കുക
 7. - അധ്വാനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ
 8. - കൃഷി ചൊല്ലുകൾ
 9. - കൃഷി ചൊല്ലുകൾ മനസിലാക്കാം
 10. - പദശേഖരം
എന്റെ തോട്ടം
 1. - കവിത കേൾക്കാം & ആശയം
 2. - എ.വി.ശ്രീകണ്ഠപ്പൊതുവാൾ
 3. - പ‍ുതിയ പദങ്ങൾ
 4. - ആശയം കണ്ടെത്താം
 5. - വായിക്കാം കണ്ടെത്താം
 6. - കൂടുതൽ പദങ്ങൾ
 7. - വിവരണം തയാറാക്കുക
 8. - ചൊല്ലാം രസിക്കാം
 9. - കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !