താനാ തന തന തന്തിനനോ
ഒരു ചാലുഴുതില്ല ഒരു വിത്തും വിതച്ചില്ല
താനെ മുളച്ചൊരു പൊൻതകര ( താനാ തന തന....)
ഒരു നാളൊരു വട്ടി രണ്ടാം നാൾ രണ്ടു വട്ടി
മൂന്നാം നാൾ മൂന്നു വട്ടി തകര നുള്ളി ( താനാ തന തന ...)
അപ്പൂപ്പനമ്മൂമ്മ അയലത്തെ കേളുമ്മാവൻ
വടക്കേലെ നാണിക്കും വിരുന്നൊരുക്കി (താനാ തന തന...)
കുംഭമാസം കഴിഞ്ഞപ്പോൾ തകര കഴിഞ്ഞു
ഇനിയെന്തു ചെയ്യും പെരുങ്കുടലേ (താനാ തന തന...)
ആറാറു മടക്കിട്ട് അറുപതു കുരുക്കിട്ട്
അനങ്ങാതെ കിടന്നോ പെരുങ്കുടലേ. (താനാ തന തന ...)
അരയരയോ... കിങ്ങിണീയരയോ...
നമ്മക്കണ്ടം...കാരക്കണ്ടം
കാരക്കണ്ടം നട്ടീടുവേ
അരയരയോ...കിങ്ങിണീയരയോ...
ഓരായീരം... കാളേംവന്ന്
ഓരായീരം...ആളുംവന്ന്
ഓരായീരം വെറ്റകൊടുത്ത്
അരയരയോ കിങ്ങിണീയരയോ
നമ്മക്കണ്ടം കാരക്കണ്ടം
കാരക്കണ്ടം നട്ടീടവേ...
ആതിച്ചൻ ചന്തിരാൻ രണ്ടല്ലോ കാള
കാഞ്ഞിരക്കീഴ് നടുക്കണ്ടം തുണ്ടത്തിൽ
ആതിച്ചൻ കാളേ വലത്തും വച്ചു
ചന്തിരൻ കാളേ യിടത്തും വച്ചു
ഇച്ചാലു പൂട്ടീ മറുചാലുഴുവുമ്പം
ചേറും കട്ടയൊടയും പരുവത്തിൽ
ചവുട്ടിനിരത്തിയാ വാച്ചാലും കോരീ
വാച്ചാലും കോരി പൊരിക്കോലും കുത്തീ
പൊരിക്കോലും കുത്തിയാ വാരി വെതപ്പീനാ
വാരിവിതച്ചൂ മടയുമടപ്പീനാ
പിറ്റേന്നുനേരം വെളുത്തതും തീയതീ
മട തുറന്നു വെതയും തോത്തീ
നെല്ലെല്ലാം കാച്ചു കനിയും പരുവത്തിൽ
നെല്ലിന്റെ മുട്ടിപ്പെരമാവും കാവല്.
ഏലയ്യാ...ഏലയ്യാ...
ഏലയ്യാ...ഏലയ്യാ...
കൊയ്യാൻ പോരെടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
കറ്റ കെട്ടടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
മാനം ഇരുണ്ടെടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
കൂരേ കേറടി പെണ്ണാളേ
ഏലയ്യാ...ഏലയ്യാ...
ഏലയ്യാ...ഏലയ്യാ...
നെല്ലുകൊയ്യെട കോരാ
എനിക്കു വയ്യെന്റമ്മേ
കറ്റകെട്ടട കോരാ
എനിക്കു വയ്യെന്റമ്മേ
കറ്റ മെതിക്കട കോരാ
എനിക്കു വയ്യെന്റമ്മേ
കഞ്ഞി വെയ്ക്കുട കോരാ
എനിക്കു വയ്യെന്റമ്മേ
കഞ്ഞി കുടിക്കെട കോര
അങ്ങനെ പറയെന്റമ്മേ
അയ്യട! ഇപ്പക്കിട്ടും
മോനേ പോയി പണി ചെയ്യ്.