ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കൃഷിച്ചൊല്ലുകൾ മനസ്സിലാക്കാം

Mashhari
0
ഒന്നു മുതൽ പത്തുവരെയുള്ള പാഠപുസ്തകങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉണ്ട്. അവയിൽ ഉപയോഗിക്കുവാൻ കഴിയുന്ന കൃഷിച്ചൊല്ലുകളും അവയുടെ പൊരുളും എന്താണെന്ന് മനസ്സിലാക്കാം.
അടുത്ത് നട്ടാൽ അഴക് അകലത്തിൽ നട്ടാൽ വിളവ്
നെൽച്ചെടികൾ അടുത്തടുത്ത് നട്ടാൽ കാണാൻ ഭംഗി ഉണ്ടാവും, എന്നാൽ ഓരോന്നും വളർന്നുവലുതായി മികച്ച വിളവ് നൽകണമെങ്കിൽ ഞാറുകൾ തമ്മിൽ ന്യായമായ അകലം ഉണ്ടായിരിക്കണം. ഓരോന്നിനും മത്സരം കൂടാതെ വളർന്നു വലുതാവാനുള്ള സാഹചര്യം ഒരുക്കണമെന്ന് അർത്ഥം.

ആയിരപ്പറയ്ക്ക് ഒരു മൂട
വയൽ എത്ര അധികമുണ്ടെങ്കിലും കൊയ്തു കൂട്ടുമ്പോൾ വലിയൊരു നൽകുന്ന മാത്രം എന്ന അർത്ഥമുള്ള ചൊല്ലാണിത്. മേൽക്കൂരയുടെ നാടൻ പേരാണ് മൂട. വലിയൊരു പാടത്തേക്ക് കുറച്ചു വിത്തു മതി എന്ന അർത്ഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്.

അന്നു വച്ച വാഴ അന്നു കുലയ്ക്കില്ല
ഓണത്തിനും മറ്റും വാഴക്കുല ആവശ്യം ഉണ്ടെങ്കിൽ മുൻകൂട്ടി വിത്തു നടണം. ദീർഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവർത്തികളെ ഉപകരിക്കൂ എന്നാണ് പഴഞ്ചൊല്ലിനെ അർത്ഥം.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !