ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ഉത്തരം കണ്ടെത്തുക - മണ്ണിലെ നിധി

Mashhari
0
കർഷകന്റെ മക്കളുടെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു?
അവർക്ക് കൃഷിയിൽ താത്പര്യം ഉണ്ടായിരുന്നില്ല. പ്രഭാതഭക്ഷണം കഴിഞ്ഞു നാടുചുറ്റാനിറങ്ങും. കൂട്ടുകാരുമായി ചേർന്ന് സമയം ചെലവഴിക്കും. ഉച്ചയൂണിന്റെ സമയമാകുമ്പോൾ വീട്ടിൽ തിരിച്ചെത്തും. ഊണുകഴിഞ്ഞു വീണ്ടും കൂട്ടുകാരോടൊപ്പം പോകും. അലസരായ ജീവിതമാണ് ഇവർ തുടരുന്നത്.

കർഷകന്റെ പറമ്പിൽ വിളവ് കുറയാൻ കാരണമെന്ത്?
പ്രായമായതോടെ അധ്വാനിക്കാനുള്ള കർഷകന്റെ ആരോഗ്യം നഷ്ടമായി. കർഷകന്റെ മക്കൾക്കാവട്ടെ കൃഷിയിൽ താത്പര്യം ഇല്ലാത്തവരായിരുന്നു. പറമ്പിൽ ആരും അധ്വാനിക്കാതായതോടെ ഫലസമൃദ്ധി കുറഞ്ഞു.

മക്കൾ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചതെപ്പോൾ?
പിതാവ് അസുഖം ബാധിച്ചു മരിച്ചു. പത്തായം നിറയെ നെല്ലും പറമ്പിൽ ഒരു നിധിയും സൂക്ഷിച്ചിട്ടുണ്ടെന്ന് വൃദ്ധൻ മക്കളോട് പറഞ്ഞിരുന്നു. പിതാവിന്റെ മരണശേഷം കുറച്ചുകാലം പത്തായത്തിൽ സൂക്ഷിച്ചിരുന്ന നെല്ലുകൊണ്ട് അവർ അല്ലലില്ലാതെ കഴിഞ്ഞു. അത് തീർന്നപ്പോൾ മക്കൾ നാലുപേരും പിതാവ് പറഞ്ഞപോലെ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചു.

കർഷകൻറെ തോട്ടത്തിൽ വിളവു കുറഞ്ഞതിനു കാരണം എന്തായിരുന്നു ?
മണ്ണിൽ ആവശ്യത്തിന് കിളയ്ക്കുകയോ വളം ഇടുകയോ ചെയ്യാത്തതുകൊണ്ട് .

വൃദ്ധ പിതാവ് പലപ്പോഴും ആലോചിച്ചിരുന്നത് എന്തായിരുന്നു ?
തൻറെ കാലം കഴിഞ്ഞാൽ അലസരായ മക്കൾ എങ്ങനെ ജീവിക്കും എന്നോർത്ത്.

മരണക്കിടക്കയിൽ ആയ വൃദ്ധൻ മക്കളോട് പറഞ്ഞതെന്ത് ?
പറമ്പിൽ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ട് . എന്റെ മരണത്തിനുശേഷം അതെടുത്തു വിൽക്കുക. അങ്ങനെ കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കുക. അതുവരെ കഴിയാൻ ഉള്ളത് പത്തായത്തിൽ ഉണ്ട് . സൂക്ഷിച്ച് ചെലവാക്കണം.

മക്കൾ പറമ്പ് കുഴിച്ചിളക്കിയതിന്റെ കാരണം എന്തായിരുന്നു ?
പറമ്പിൽ ഒരിടത്ത് നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞെങ്കിലും എവിടെയാണെന്ന് അവർക്ക് അറിയില്ലായിരുന്നു .

നാലു മക്കളും നിരാശരാകാൻ കാരണം എന്തായിരുന്നു ?
പറമ്പ് മുഴുവൻ കിളച്ചിട്ടും അവർക്ക് അച്ഛൻ പറഞ്ഞ നിധി കണ്ടെത്താനായില്ല.

നിരാശരായ മക്കളോട് പിതാവിൻറെ സുഹൃത്ത് എന്താണ് പറഞ്ഞത് ?
നന്നായി കിളച്ച് ഇളക്കിയിട്ട് മണ്ണിൽ ആവശ്യത്തിന് വളം ചേർക്കുക..അപ്പോൾ വൃക്ഷങ്ങൾ നല്ല കായ്ഫലം തരും. ഇടവിളയായി നെല്ലും കൃഷി ചെയ്യാം. വേണ്ട വിത്തും വളവും ഞാൻ നൽകാം.

എന്തായിരുന്നു അച്ഛൻ പറഞ്ഞ യഥാർത്ഥ നിധി ?
പിതാവിന്റെ ആവശ്യപ്രകാരം പറമ്പ് കിളച്ചു മറിച്ചു നല്ല വിത്തും വളവും നൽകിയപ്പോൾ നല്ല വിളവ് ഉണ്ടായി.അവർക്ക് നല്ല വരുമാനം കിട്ടി.അതാണ് യഥാർത്ഥ നിധി എന്ന് പുത്രന്മാർക്ക് അപ്പോൾ ബോധ്യപ്പെട്ടു.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !