കഥ പറയാം - മണ്ണിലെ നിധി

RELATED POSTS

കർഷകൻ നിധിയെക്കുറിച്ചു മക്കളോട് പറഞ്ഞില്ലായിരുന്നുവെങ്കിൽ എന്തായിരിക്കാം സംഭവിക്കുക? കഥ വികസിപ്പിച്ചു ക്‌ളാസിൽ അവതരിപ്പിക്കുക.
കർഷകന്റെ മരണശേഷം ബന്ധുക്കളെല്ലാം പിരിഞ്ഞുപോയി. നാലു സഹോദരങ്ങൾ മാത്രം ബാക്കിയായി.അവർ പതിവു രീതി തന്നെ തുടർന്നു. അവർ ജോലിയൊന്നും ചെയ്യാതെ അലഞ്ഞു നടന്നു. പത്തായത്തിൽ ഉണ്ടായിരുന്ന നെല്ല് ഉപയോഗിക്കുവാൻ തുടങ്ങി കുറച്ചു നാളുകൊണ്ട് അത് തീർന്നു. ആഹാരത്തിനു വകയില്ലാതായി..അപ്പോൾ മാത്രമാണ് ഇനി എന്ത് ചെയ്യും എന്ന ചിന്ത അവർക്ക് ഉണ്ടായത്. അങ്ങനെ അവർ ഒരു തീരുമാനത്തിലെത്തി. പുരയിടത്തിലെ ഓരോ ഭാഗങ്ങൾ വിറ്റു കാശാക്കാം എന്ന തീരുമാനത്തിൽ അവരെത്തി. അവർ അതുതന്നെ ചെയ്തു. അവസാനം അങ്ങനെ നേടിയ പണവും തീർന്നു. ഇനി വിൽക്കാൻ വീടു മാത്രം. അതെന്തായാലും ബുദ്ധിയല്ല എന്ന് മക്കൾക്ക് അറിയാമായിരുന്നു. അവർ സഹായം തേടി അച്ഛന്റെ സുഹൃത്തിന്റെ അരികിലെത്തി. അദ്ദേഹം അവർക്ക് പണം നൽകാൻ തയ്യാറായില്ല, പകരം കുറച്ച് വിത്ത് നൽകി തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്തോളാൻ അനുവാദവും നൽകി. അവർക്ക് അനുസരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. ഗതിയൊന്നുമില്ലാതെ അവർ മണ്ണിലിറങ്ങി അധ്വാനിച്ചു. നല്ല വിളവും വരുമാനവും ലഭിക്കാൻ തുടങ്ങി. അവരുടെ ജീവിതം വീണ്ടും പച്ചപിടിച്ചു. അതോടെ അദ്ധ്വാനത്തിൻറെ മഹത്വം മടിയരായ നാലുമക്കൾ തിരിച്ചറിഞ്ഞു. വൈകാതെ തന്നെ അവർ വിറ്റ പഴയ കൃഷിസ്ഥലങ്ങളൊക്കെ വിലകൊടുത്ത് വാങ്ങി. പറമ്പിൽ പണിയെടുത്ത് സുഖമായി ജീവിച്ചു.

MAL3 U3Post A Comment:

0 comments: