മഴച്ചൊല്ലുകൾ

Mash
2
മഴയുമായി ബന്ധപ്പെട്ട പാഠങ്ങൾക്ക് ആവശ്യമായ ചൊല്ലുകൾ ....
മഴ ജീവിതത്തിൽ സമസ്ത രംഗങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നുവെന്നതിന് തെളിവാണ് മഴയുമായി ബന്ധപ്പെട്ട നൂറുകണക്കിന് പഴഞ്ചോല്ലുകള്‍.
  • ചിങ്ങത്തിലെ മഴ ചിണുങ്ങിച്ചിണുങ്ങി.
  • തുലാപ്പത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലുമിരിക്കാം.
  • മകരത്തിൽ മഴ പെയ്താൽ മണ്ണിന് വാതം.
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്.
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല.
  • ഇടവത്തിൽ മഴ ഇടവഴി നീളെ.
  • പെരുമഴ പെയ്താൽ കുളിരില്ല.
  • ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല.
  • അന്തിക്കു വന്ന മഴയും വിരുന്നും അന്നു പോകില്ല.
  • മഴ പെയ്താൽ പുഴയറിയും.
  • മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.
  • അട മഴ വിട്ടാലും ചെടി മഴ വിടില്ല.
  • അത്തം കറുത്താൽ ഓണം വെളുക്കും.
  • കർക്കിടകത്തിന് പത്തുവെയിൽ 
  • മഴവെള്ളപ്പാച്ചിൽ മുറം കൊണ്ടു തടുക്കാമോ.
  • മകീരത്തിൽ മതിമറന്ന് പെയ്യണം.
  • തിരുവാതിരയിൽ തിരു തകൃതി.
  • മഴ വീണാൽ സഹിക്കാം; മാനം വീണാലോ?
  • ആയിരം വെയിലാവാം, അര മഴ വയ്യ.
  • മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
  • മഴ നിന്നാലും മരം പെയ്യും.
  • തുലാപ്പത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലും കിടക്കാം.
  • മഴവെള്ളപ്പാച്ചിൽ മുറം കൊണ്ട് തടുക്കാമോ?

Post a Comment

2Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !