കുട്ടികളെ വിധിക്കും മുമ്പ് ......

Mash
0

പ്രിയപ്പെട്ട അധ്യാപകരേ, രക്ഷിതാക്കളേ..

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍ ഒരു വായനക്കാരന്റെ കത്തുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഒരു സയ്യിദ് ഹബീബ് കോയ തങ്ങള്‍ എഴുതിയ കത്താണ്. അദ്ദേഹം എന്തു കുറ്റത്തിനാണ് ജയിലില്‍ പോയതെന്ന് അറിയില്ല. പക്ഷേ, തന്റെ മകനോട് ചെയ്ത വലിയൊരു  തെറ്റിന് പരസ്യമായി മാപ്പ് അപേക്ഷിക്കുകയാണ് അദ്ദേഹം ഈ കത്തിലൂടെ. കുട്ടികളെ വിധിക്കും മുമ്പ് അവരെ കണ്ടെത്താനുള്ള കഴിവ് രക്ഷിതാക്കളും അധ്യാപകരും ആര്‍ജിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കത്ത് വ്യക്തമാക്കുന്നത്.

ഇതാണ് ആ കത്ത്:

ആഴ്ചപ്പതിപ്പില്‍ ചോക്കുപൊടിയിലൂടെ എടപ്പാള്‍ സി. സുബ്രഹ്മണ്യൻ‍ മാഷ് എഴുതിയ അനുഭവകഥ എന്നെ വര്‍ഷങ്ങള്‍ പിന്നോട്ട് ഓടിച്ചു. എന്റെ ആദ്യത്തെ ആണ്‍കുട്ടിയെ പ്രസവിച്ചപ്പോള്‍ ഒരു കിലോയും നാനൂറ്റി അമ്പത് ഗ്രാമും മാത്രമാണ് തൂക്കമുണ്ടായിരുന്നത്.
അനക്കമുണ്ടായിരുന്നില്ല. മരിച്ചെന്നു വിചാരിച്ച കുട്ടിക്ക്്   വിദഗ്ധ ചികിത്സയിലൂടെ പുനര്‍ജന്മം കിട്ടി. വളര്‍ച്ച മന്ദഗതിയിലായിരുവന്നു. ഇരുത്തവും നടത്തവും എല്ലാം വളരെ പ്രയാസം. അഞ്ച് വയസ്സ് വരെ ഡോക്ടര്‍മാരെ നിരന്തരം സമീപിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ ഒരു ഡോക്ടര്‍ പറഞ്ഞു. കുട്ടിയെ കണ്ണ് ഡോക്ടറെ കാണിക്കുന്നത് നല്ലതാണെന്ന്. പക്ഷേ, ഞാന്‍ അതു വേണ്ടത്ര ഗൗനിച്ചില്ല. പിന്നീട് സ്‌കൂളില്‍ ചേര്‍ത്തു. യു.കെ.ജിയില്‍എത്തിയപ്പോള്‍ ടീച്ചേഴ്‌സ് പറഞ്ഞു. ഈ കൂട്ടിയെ മലയാളം മീഡിയത്തില്‍ ചേര്‍ത്താല്‍മ തിയെന്ന്. അത്‌നുള്ള കഴിവേ കുട്ടിക്കുള്ളു. അങ്ങിനെ ഞാന്‍ മലയാളം മീഡിയത്തില്‍ ചേര്‍ത്തി. പഠനം മന്ദഗതിയിലായിരുന്നു. വീട്ടില്‍ നിന്ന് നന്നായി പരിശീലനം നല്‍കിക്കൊണ്ടിരുന്നു. അക്കാലത്ത് പഠനം ഫലപ്രദമാക്കാന്‍ നല്‍കിയിരുന്ന മരുന്നായിരുന്നു ചൂരല്‍ പ്രയോഗം. അതു വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നും നന്നായി തന്നെ കൊടുത്തു കൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞി. തല്ലിനെ പറ്റി ഒരു ഡോക്ടര്‍ പറഞ്ഞതിങ്ങിനെ. കുട്ടിയുടെ പഠനത്തില്‍ കഴിവു കുറവു കണ്ടാല്‍ ഒരിക്കലു അടിക്കരത്. സ്‌നേഹപൂര്‍വം രസകരമായി പഠിപ്പിക്കുകയാണ് വേണ്ടത്.
്അതിനു ശേഷം വീട്ടില്‍നിന്നുള്ള അടി നിര്‍ത്തി. സ്‌കൂളില്‍ ടീച്ചേഴ്‌സിനോ്ട് അടിക്കരുതെന്ന് പറഞ്ഞില്ല.
എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞപ്പോള്‍ രണ്ട് വിഷയത്തില്‍ തോറ്റു. സേ പരീക്ഷ എഴുതി അത് വീണ്ടെടുത്തു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് ചെങ്കണ്ണു ബാധിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ ഇതിനു മുമ്പ് കണ്ണു കാണിച്ചിട്ടില്ലേ് എന്നു ചോദിച്ചു. ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. ചെങ്കണ്ണ് അല്ലാത്ത പ്രശന്മുണ്ട്. വളരെ ചെറുപ്പത്തില്‍ ചികിത്സിച്ചിരുന്നെങ്കില്‍ ശരിയാകുമായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്.
കുട്ടിക്കാലത്ത് മറ്റൊരു ഡോക്ടര്‍ പറഞ്ഞത് ഓര്‍മ വന്നു. ചെങ്കണ്ണു മാറിയ ശേഷം കുട്ടിക്ക് കണ്ണട നിര്‍ദേശിച്ചു.

കണ്ണട വെച്ചപ്പോള്‍ കുട്ടി പറയുകയാണു, ' വാപ്പാ, എനിക്കിപ്പോള്‍ നന്നായി വായിക്കാന്‍ കഴിയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒന്നാം ക്ലാസ് മുതല്‍ക്കേ അക്ഷരങ്ങള്‍ ശരിക്കും കണ്ടിരുന്നില്ല. ബോര്‍ഡിലെ എഴുത്തും ശരിക്ക് മനസ്സിലായിരുന്നില്ല.
മോനെന്തുകൊണ്ടാണു ആ വിവരം വാപ്പാനോട്  പറയാതിരുന്നത് ?'  'എല്ലാവര്‍ക്കും എന്നെപോലെ തന്നെയാണു കാണുന്നതെന്നാണു ഞാന്‍ കരുതിയത്' എന്ന മറുപടി കേട്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.

സേ പരീക്ഷക്ക് ശേഷം കുട്ടിയെ എവിടെ ചേര്‍ക്കണമെന്നു അധ്യാടീച്ചേഴ്‌സിനോട്  അന്വേഷിച്ചു. 'സ്‌കൂളിലെ മൊബൈലുകളും  കമ്പ്യൂട്ടറുകളും കേടു വന്നാല്‍ അവനാണു ശരിയാക്കാറെന്നും  ഐ.ടി.യിലാണു അവന്റെ കഴിവെന്നും അവര്‍ ം പറഞ്ഞു. കണ്ണട വെച്ച ശേഷം പഠനത്തില്‍ നന്നായി തിളങ്ങിക്കൊണ്ടിരുന്നു. അതിനിടയിലാണു ഞാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിപ്പെട്ടത്. അതോടെ മകന്റെ പഠനം മുടങ്ങി.

ദുഃഖകരായ ചിന്തകള്‍ ഒഴിവാക്കാന്‍ ഞാന്‍ ജയില്‍ ലൈബ്രറിയെ ശരണം പ്രാപിച്ചു. അപ്പോഴാണ് മാഷിന്റെ കരളലിയിക്കുന്ന അനുഭവക്കുറിപ്പ് ശ്രദ്ധയില്‍പെട്ടത്.

കേവലം അഞ്ഞൂറു രൂപയില്‍ ചികിത്സിച്ച് ശരിപ്പെടുത്താമായിരുന്ന കാഴ്ചക്കുറവിനെ ബുദ്ധിക്കുറവായി നീണ്ട പത്ത് വര്‍ഷക്കാലം ഞാന്‍ കണക്കാക്കി. പത്തു വര്‍ഷം അവനെ പഠിപ്പിച്ച ടീച്ചേഴ്‌സില്‍ ആര്‍ക്കും യഥാര്‍ത്ഥപ്രശ്‌നം മനസ്സിലാക്കാന്‍ സാധിച്ചില്ല.

എന്റെ വേദന പേനകൊണ്ട് വിവരിക്കാന്‍ പറ്റാത്തതാണു.
മകനേ മാപ്പ്!

എല്ലാ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പാഠമാകട്ടെ ഈ അനുഭവക്കുറിപ്പ്. കുട്ടികളുടെ നൈസര്‍ഗ്ഗിക വാസന മനസ്സിലാക്കി വേണം പഠിപ്പിക്കാന്‍ എന്നുകൂടി ഓര്‍ക്കണം. മാഷിനും വിലപ്പെട്ട വിഭവങ്ങള്‍ അവതരിപ്പിക്കുന്ന  ആഴ്ചപ്പതിപ്പിനും വിജയാശംസകള്‍ നേരുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !