ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കലയുടെ നാട്ടറിവുകൾ [നമ്മുടെ കലകൾ - 1]

Mashhari
0
നാടൻ കലകളെയും നാട്ടറിവുകളെയും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുവേണ്ടി രൂപംകൊണ്ടതാണ് ഫോക് ലോർ എന്ന ആശയം. ഫോക് ലോർ ആശയം കേരളത്തിൽ ഫോക് ലോർ വിഭാഗത്തിൽ പുതിയ രൂപങ്ങളും പുനർജനിക്കുന്നു . അതിന്റെ പൂർണ്ണ അർത്ഥത്തിൽ തന്നെ നാട്ടറിവ് ദിനത്തോടനുബന്ധിച്ച് അത്തരം കലകളെ അടുത്തറിയാം

ആഗസ്റ്റ് 22 നാട്ടറിവ് ദിനം
നാടൻ കലകളും അറിവുകളും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുവേണ്ടി രൂപംകൊണ്ടതാണ് ഫോക് ലോർ എന്ന ആശയം.  നാട്ടറിവുകളുടെ സംയോജനമാണ് ഫോക് ലോർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഫോക് ലോർ വിഭാഗത്തിന് കീഴിൽ മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഓരോ കലാ രൂപങ്ങളും പുനർജനിക്കുന്നു . അതിന്റെ പൂർണ്ണ അർത്ഥത്തിൽ തന്നെ ......


കേരള ഫോക് ലോർ അക്കാദമി
നാടൻ കലകളെ സംരക്ഷിക്കുന്നതിന് പ്രചരിപ്പിക്കുന്നവരും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് ഏഷ്യയിലെ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ ശുദ്ധജല ചിറകായ് ചിറക്കലിൽ ചിറയുടെ കരയിലാണ് ഇത് പ്രവർത്തിക്കുന്നത് കേരള വാസ്തു കല മാതൃകയായ നാലുകെട്ട് രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഫോക് ലോർ മ്യൂസിയം, ലൈബ്രറി, പ്രസിദ്ധീകരണ വിഭാഗം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി തെയ്യക്കോലങ്ങളുടെ മാതൃകകൾ ഇവിടെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28 നാണ് കേരള ഫോക്‌ലോർ അക്കാദമി രൂപവൽക്കരിച്ചത്. 1996 ജനുവരി 20നാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. നാടൻ കലകളെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മാസികകൾ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ കണ്ടെത്തി അവർക്ക് പ്രോൽസാഹനവും ധനസഹായവും നൽകു തുടങ്ങിയവയാണ് പ്രധാന ചുമതലകളിൽ പെട്ടത്.

ഫോക് ലോര്‍ എന്ന പദത്തിന്റെ വ്യാപ്തി ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഒരു പദം മലയാളത്തില്‍ ഇന്നില്ല. എന്നാല്‍, നാടന്‍പാട്ടും നാടോടി നാടകവും നാട്ടരങ്ങും നാട്ടാചാരവും നാടന്‍ചൊല്ലും പഴചൊല്ലും കടംങ്കഥയും നാടോടിനൃത്തവും നാട്ടുവൈദ്യവും മറ്റും ഇന്ന് പ്രയോഗത്തിലുണ്ട്. അതുകൊണ്ട് ഫോക് ലോറിന്റെ ഇനങ്ങളെക്കുറിച്ചുള്ള സാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ പുതുതായി ഉണ്ടാകേണ്ടതായീട്ടില്ല. പുരാവൃത്തം പോലെയുള്ള ചില പദങ്ങള്‍ ഉണ്ടാകേണ്ടി വന്നേക്കാം. ഈ പദങ്ങളിലൊക്കെ സമാനമായി കാണുന്ന നാടന്‍, നാട്ട് , നാടോടി എന്നീ ഭാഗങ്ങള്‍ ഫോക് ലോറിലെ ഫോക് എന്ന ഭാഗത്തിന് സമാനമായി കരുതേണ്ടതാണ്. നഗരികമല്ലാത്തത് എന്നിങ്ങനെയുള്ള പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ഫോക് എന്ന പദത്തിനുണ്ടായ അര്‍ത്ഥവ്യാപ്തിക്ക് സമാനമാണ് ഇത്.
ഫോക് ലോര്‍ എന്ന പദത്തിന് സമാനമായി ജനജീവിത പഠനം, നാടോടി വിജ്ഞാനീയം തുടങ്ങിയ പല പദങ്ങളും ഇടക്കാലത്ത് പ്രയോഗിച്ചു നോക്കിയെങ്കിലും അവയിലൊന്നു പോലും ഇതുവരെ ശരിയായി വന്നീട്ടില്ല. ഫോക് ലോര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഫോക് ലോര്‍ ആയിത്തന്നെ മലയാളത്തില്‍ സാധുത കൈവന്നിരിക്കുന്നു. ഫ എന്ന ശബ്ദം നമുക്ക് അന്യമല്ലാതായി തീര്‍ന്ന സ്ഥിതിയ്ക്ക് ഇനി ഫോക് ലോറിന് പകരം മറ്റൊരു പദം കണ്ടെത്തേണ്ടതില്ല.  

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !