നമ്മുടെ കലകൾ - 2

Mashhari
0
ദാരികവധം
മധ്യകേരളത്തിൽ പാലക്കാട് ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് പ്രചാരമുള്ള കലാരൂപമാണിത്. പറയ സമുദായക്കാർ കൈകാര്യം ചെയ്യുന്നു.  അനുഷ്ഠാനപരമായ ഒരു കലാരൂപമാണ് സാമൂഹിക വിനോദമായും പ്രദർശിപ്പിക്കാറുണ്ട്. മദ്ധ്യവയസ്കരും ചെറുപ്പക്കാരും ചേർന്ന് അവതരിപ്പിക്കുന്നു. കുട്ട, മുറം, പനമ്പ് ഉണ്ടാക്കുന്നവരാണ് കലാകാരന്മാർ. ഒരു നൂറ്റാണ്ട് പഴക്കമുള്ള കലാരൂപമാണ് എന്ന് വിശ്വസിക്കാം


നായാടിക്കളി
തൃശൂർ തലപ്പിള്ളി എന്നീ താലൂക്കുകളിൽ പ്രചാരമുള്ള കല. പാണന്മാർ എന്ന സമുദായക്കാരാണ് ഇത് അവതരിപ്പിക്കുന്നത്. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഈ കല അനുഷ്ഠാനപരമായും സാമൂഹിക വിനോദമായും നടത്തുന്നു.

നാഗച്ചുറ്റ്
തിരുവനന്തപുരം ,ചിറയിൻകീഴ് താലൂക്കുകളിലും കിളിമാനൂർ, പഴയകുന്നുമ്മൽ, തട്ടത്തുമല എന്നിവിടങ്ങളിലും പ്രചാരമുള്ള ദൃശ്യകലാരൂപം. വേടർ, പറയർ, കുറവർ എന്നിവരുടെ ഇടയിലാണ് ഈ കലാരൂപം പ്രചരിക്കുന്നത്. സാമൂഹിക വിനോദമാണ്. ഡോലക്കും കൈമണിയുമാണ് വാദ്യോപകരണങ്ങൾ.

പടയണി
കാരക്കാട് ,പന്തളം ,കടമ്മനിട്ട ,ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഹിന്ദുക്കളുടെ ഇടയിലുള്ള അനുഷ്ടാനപരമായ ഒരു കലാ വിശേഷമാണ് പടയണി. ഇതിന്റെ ഉത്പത്തിയെക്കുറിച്ച് കൃത്യമായ അറിവില്ല. തപ്പ് എന്ന വാദ്യവിശേഷമാണ് ഇതിനുപയോഗിച്ച് പോരുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !