നമ്മുടെ കലകൾ - 3

Mash
0
ചോഴിക്കളി 
മധ്യകേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രചാരത്തിലിരിക്കുന്ന ദൃശ്യകലാരൂപം. നായന്മാരും കുംബാരന്മാരും കൂടി നടത്തുന്ന കലാപ്രകടനം സാമൂഹിക വിനോദമായി നിലനില്‍കുന്നു. ഉല്പത്തികാലത്തെക്കുറിച്ച് വ്യക്തമായി ധാരണകളില്ല. എങ്കിലും പുരാതനകലയെന്നു വിശ്വസിച്ചുപോരുന്നു.

തപ്പുമേളം
പൊന്നാനി, തിരൂര്‍ എന്നീ പ്രദേശങ്ങളില്‍ പ്രചാരമുള്ള കല. വേട്ടുവര്‍,ഈഴവര്‍, പറയര്‍, ചെറുമക്കള്‍ മുതലായ ജാതിക്കാരുടെ ഇടയിലാണ് പ്രചരിക്കപ്പെടുന്നത്. നൂറ് കൊല്ലമെങ്കിലും പഴക്കമുണ്ട് എന്ന് കണക്കാക്കുന്നു. ഇടങ്ങഴിപോലെ വട്ടത്തിലുള്ള തപ്പ് എന്ന വാദ്യോപകരണവും ഈ പ്രകടനത്തിന് ഉപയോഗിക്കുന്നു. തെങ്ങുകയറ്റം, ചെത്ത്കൃഷി എന്നിങ്ങനെയുള്ള തൊഴിലുകള്‍ ചെയ്യുന്നവരാണ് ഈ കലാകാരന്മാര്‍. പാട്ടിന് ഇലത്താളം ഉപയോഗിക്കാറുണ്ട്.

തിടമ്പുനൃത്തം
ഉത്തരകേരളത്തില്‍ കണ്ണൂര്‍ ജില്ലയിലും കോഴിക്കോട് ജില്ലയില്‍ അങ്ങിങ്ങും പ്രചാരമുള്ള നൃത്തകലയാണ്‌. കലാകാരന്മാര്‍ക്ക് പ്രായപരിധിയില്ല. ചുരുങ്ങിയത് ആറേഴു നൂറ്റാണ്ട് കാലത്തെ പഴക്കം ഉണ്ടെന്ന് കരുതുന്നു. ചെണ്ടയാണ് വാദ്യത്തിന് ഉപയോഗിക്കുന്നത്.

തിരുവാതിരകളി
കേരളത്തില്‍ മുഴുക്കെ പ്രചാരമുള്ള കലയാണ്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രധാന ചടങ്ങ്. ഓണത്തിനും വിവാഹ അവസരങ്ങളിലും കളി നടത്താറുണ്ട്‌. ജാതി, സമൂഹ വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യുന്ന കല. യുവതികളാണ് ഈ കലാരൂപം അവതരിപ്പികുക.

തീയാട്ട്
മധ്യ തിരുവിതാംകൂറില്‍ മിക്ക ഗ്രാമങ്ങളിലും - വിശേഷിച്ച് ആലപ്പുഴ, ചെങ്ങന്നൂര്‍, കുട്ടംപേരൂര്‍ എന്നിവിടങ്ങളില്‍ നടന്നുവരുന്ന ഒരു പ്രാചീന കലാവിശേഷമാണ് തീയാട്ട്. ഈ കലയ്ക്ക് ആയിരത്തിഅഞ്ഞൂറില്‍ പരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. വീക്കുചെണ്ട, ഇലത്താളം, ചേങ്ങില എന്നിവ വാദ്യോപകരണങ്ങളാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !