🔥 വാർഷികപരീക്ഷാ ചോദ്യപ്പേപ്പറുകൾ🔥 🚀 ക്ലാസ് 1 [STD 01] 🚀 ക്ലാസ് 2 [STD 02] 🚀 ക്ലാസ് 3 [STD 03] 🚀 ക്ലാസ് 4 [STD 04]

നമ്മുടെ കലകൾ - 4

Mash
0
കാളിത്തീയാട്ട്
കേരളത്തിലെ അയ്യപ്പന്‍ കാവുകളിലും അമ്മന്‍ കാവുകളിലും പ്രദര്‍ശിപ്പിക്കപ്പെടുന്നു. അന്തരാള വര്‍ഗത്തില്‍പെട്ട തീയാട്ടുണ്ണികളാണ് ഈ അനുഷ്ടാനകല അവതരിപ്പിക്കുന്നത്. കൈകാര്യം ചെയ്യുന്ന ആളുകള്‍ക്ക് പ്രത്യേക തൊഴിലോ പ്രയപരിധിയോ ഇല്ല. അതിപ്രചീനമെന്നു പറയാമെന്നല്ലാതെ ഈ കലയുടെ ഉത്പത്തിക്കാലം വ്യക്തമല്ല. വീക്കുചെണ്ട, ഇലത്താളം, ചേങ്ങില എന്നിവ വാദ്യോപകരണങ്ങളാണ്.

അയ്യപ്പന്‍ തീയാട്ട് [അയ്യപ്പന്‍ കൂത്ത്]
കേരളത്തിലെ ചില അയ്യപ്പന്‍ കാവുകളില്‍ പ്രത്യേകിച്ചും മലമക്കാവ്, ചോട്ടേക്കാവ്, ചമ്രവട്ടക്കാവ് തുടങ്ങി പൊന്നാനി താലൂക്കിലുള്ള ചിലയിടങ്ങളിലും ചെര്‍പ്പുളശ്ശേരിക്കാവ്, പുള്ളിങ്കാവ് തുടങ്ങി വള്ളുവനാട്ടിലുള്ള ചില കാവുകളിലും നടത്തപ്പെടുന്ന അനുഷ്ടാനപരമായ ഒരു കലയാണ് ഇത്. പറ, ചെണ്ട എന്നിവയാണ് വാദ്യോപകരണങ്ങള്‍.
തുള്ളല്‍
ഏറണാകുളം, ആലുവ, തുരുത്തുശ്ശേരി എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രചരിക്കുന്ന കലയാണിത്. കളരിക്കുറുപ്പ് സമുദായത്തില്‍ പെട്ടവരാണ് നടത്തിയിരുന്നത്. ഇപ്പോള്‍ പിന്നോക്ക സമുദായക്കാരുടെ ഇടയിലാണ് കൂടുതല്‍ പ്രചാരം. അനുഷ്ടാനപരമായ കലയാണ്. നന്തുണി, തുടി, ഒട്ടുകിണ്ണം, ചെണ്ട എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നു.

തെയ്യം
ഉത്തരകേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ [ കോലത്തുനാട്] പരക്കെ പ്രചരിക്കപെടുന്നു. തെയ്യത്തെ കളിയാട്ടമെന്നും അതിന്‍റെ ഒരു വിഭാഗത്തെ 'തിറ'യെന്നും പറഞ്ഞുവരാറുണ്ട്. സമൂഹത്തില്‍ ജീവിച്ച് പല അത്ഭുതങ്ങളും കാട്ടി മണ്മറഞ്ഞുപോയ വീരപുരുഷന്മാരുടെ തെയ്യക്കോലങ്ങളത്രെ 'തിറ'. വണ്ണാന്‍, മലയന്‍, വേലന്‍, മുന്നൂറ്റന്‍, അഞ്ഞൂറ്റന്‍, പുലയന്‍, ചിങ്കത്താന്‍, മാവിലന്‍ എന്നീ സമുദായങ്ങളില്‍ പെട്ടവരാണ് തെയ്യം കെട്ടുന്നത്. അനുഷ്ഠാനപരമാണ് ഈ കലാപ്രകടനം. ചെണ്ട, വീക്കുചെണ്ട, ഇലത്താളം, കുഴല്‍ എന്നിവയാണ് വാദ്യോപകരണങ്ങള്‍.

തെയ്യന്നം
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര, പന്തളം തുടങ്ങിയ പ്രദേശങ്ങളില്‍ പുലയ, കുറവ, പറയ സമുദായങ്ങളിലെ കൂളിവേലക്കാരായ തൊഴിലാളികളുടെ അനുഷ്ഠാനപരമായ ഒരു കലാരൂപമാണ് തെയ്യന്നം. പ്രായവ്യത്യാസമില്ലാതെ ആര്‍ക്കും ഈ കലാപ്രകടനത്തില്‍ പങ്കാളിയാകാം. ഒരു പ്രാചീന കലാരൂപം എന്നല്ലാതെ ഇതിന്‍റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകളില്ല. ഹാര്‍മോണിയം, ഡക്ക, തബല എന്നീ വാദ്യോപകരണങ്ങള്‍ വേണം.

തെക്കനും തെക്കത്തിയും
പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ പ്രചാരത്തിലുള്ള കലാരൂപമാണിത്. പാണന്മാര്‍ കൈകാര്യം ചെയ്യുന്നു. മുന്നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കലാരൂപം. പൊറാട്ടുനാടകം, പങ്കാളി തുടങ്ങിയ നാടകീയ കലാരൂപങ്ങളിലെ കഥാഭാഗങ്ങളുടെ പ്രകടനമാണ് ഈ കല. ഇതിന് പാവക്കൂത്ത്, നിഴല്‍കൂത്ത് എന്നും പേരുണ്ട്. പാലക്കാട്‌, പൊന്നാനി എന്നീ പ്രദേശങ്ങളില്‍ പ്രചരിക്കുന്നു. പാരമ്പര്യത്തറവാട്ടുകാരാണ് കളി നടത്തുന്നത്. ഇവരെ 'പുലവന്മാര്‍' എന്നു പറയുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ പ്രചാരത്തിലുള്ളതായി വിശ്വസിക്കപ്പെടുന്നു. പറയുടെ ആകൃതിയിലുള്ള ഒരു തരം ചെണ്ടയാണ് വാദ്യോപകരണം.     

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !