LSS Model Examination - 19 [MATHS - MM]

Mash
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഓരോ ചോദ്യത്തിനും 7 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .

കാഞ്ഞിരക്കടവ് എൽപി സ്കൂളിൽ ഉച്ചഭക്ഷണത്തിനായി മേടിച്ച പച്ചക്കറിക്ക് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ചിലവായ തുക [ജൂൺ - 3200, ജൂലായ് - 350 രൂപ ജൂൺ മാസത്തിലേക്കാൾ കൂടുതൽ, ആഗസ്റ്റ് - 500 രൂപ ജൂൺ മാസത്തേക്കാൾ കുറവ്].
ജൂൺ ജൂലായ് മാസങ്ങളിൽ ആകെ എത്രരൂപ ചിലവായി?
6750 രൂപ
6400 രൂപ
6570 രൂപ
7650 രൂപ
കാഞ്ഞിരക്കടവ് എൽപി സ്കൂളിൽ ഉച്ചഭക്ഷണത്തിനായി മേടിച്ച പച്ചക്കറിക്ക് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ചിലവായ തുക [ജൂൺ - 3200, ജൂലായ് - 350 രൂപ ജൂൺ മാസത്തിലേക്കാൾ കൂടുതൽ, ആഗസ്റ്റ് - 500 രൂപ ജൂൺ മാസത്തേക്കാൾ കുറവ്] മൂന്ന് മാസങ്ങളിലും കൂടി ആകെ എത്രരൂപയുടെ പച്ചക്കറികളാണ് വാങ്ങിയത്?
9400 രൂപ
9450 രൂപ
7854 രൂപ
9000 രൂപ
3200 എന്ന സംഖ്യയിൽ എത്ര ഒന്നുകളാണ് ഉള്ളത്?
200
20
3200
ഇതൊന്നുമല്ല
ദാമുവിന്റെ കുടുക്ക പൊട്ടിച്ചപ്പോൾ അതിൽ നിന്നും അറുപത് 1 രൂപയും 34 പത്ത് രൂപയും ആറ് 500 രൂപയും രണ്ട് 2000 രൂപയും ആണ് കിട്ടിയത്. ഇവ ചേർന്നാൽ എത്ര രൂപയാണ് അവൻറെ കുടുക്കയിൽ ഉണ്ടായിരുന്നത്?
4340
5400
16400
7400
ഒന്നു മുതൽ 50 വരെ എഴുതുമ്പോൾ 3 എത്ര തവണ എഴുതേണ്ടി വരും?
15
10
11
20
ഒരു പരീക്ഷാകേന്ദ്രത്തിൽ ഇരുപത്തിയൊന്നാമത്തെ വിദ്യാർത്ഥിയുടെ റോൾ നമ്പർ 7528 ആണ്. എങ്കിൽ ഒന്നാമത്തെ വിദ്യാർത്ഥിയുടെ റോൾ നമ്പർ എത്രയായിരിക്കും?
7509
7507
7508
7506
തുടർച്ചയായ മൂന്ന് നാലക്ക സംഖ്യകളുടെ തുക ഒരു ഒറ്റസംഖ്യ ആണ്. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതായിരിക്കും നാലക്കസംഖ്യയിലെ ആദ്യ സംഖ്യ?
5409
4400
5401
4399
1, 6, 3, 9 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ ഉണ്ടാക്കിയ സംഖ്യകളിൽ ഏറ്റവും വലുതും ഏറ്റവും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്ര?
6282
6208
8206
8262
1, 2, 3, 4 ഈ സംഖ്യകൾ ആവർത്തിക്കാതെ എത്ര നാലക്ക സംഖ്യകൾ എഴുതുവാൻ സാധിക്കും?
12
15
24
40
2, 0, 8, 1 ഈ സംഖ്യകൾ ആവർത്തിക്കാതെ എത്ര നാലക്ക സംഖ്യകൾ എഴുതുവാൻ സാധിക്കും?
12
15
20
18
Result:
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !