വിണ്ണു മണ്ണുള്ളതായ് വരൂ
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണ് കീഴോട്ട് കണ്ടീടൂ.
- കുഞ്ഞുണ്ണി മാഷ്
മഞ്ഞും വേണം മഴയും വേണം
വെയിലും വേണം ലാവും വേണം
ഇരുട്ടും വേണം പുലരീം വേണം
പൂവും വേണം പുഴുവും വേണം
വേണം വേണം ഞാനും പാരിന്
- കുഞ്ഞുണ്ണി മാഷ്
തുള്ളിപ്പാഞ്ഞു വരുന്ന മഴ
തുള്ളിക്കൊരു കുടമെന്ന മഴ
കൊള്ളാമീ മഴ കൊള്ളരുതീ മഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ
- കുഞ്ഞുണ്ണി മാഷ്
മഴ പൊഴിയുന്നതു കാണാൻ ഭംഗി
മനമലിയുന്നതു കാണാൻ ഭംഗി
- കുഞ്ഞുണ്ണി മാഷ്
മഴയെക്കാൾ മഹത്തായി
മാനമെന്തൊന്നു നൽകിടാൻ
- കുഞ്ഞുണ്ണി മാഷ്
അമ്മേ വരൂ വരൂ വെക്കം വെളിയിലേ
യ്ക്കലെല്ലങ്കിലിമ്മഴ തോർന്നു പോമേ
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തിൽ തത്തിച്ചാടാൻ
- ബാലാമണിയമ്മ
ൊട്ടിപ്പാടുന്ന മഴ
നടവരമ്പത്തൊരു
കുട്ടിയുണ്ടതിൻ കയ്യിൽ
പുസ്തകം, പൊതിച്ചോറും
കുടയായൊരു തൂശനിലയും
അതുകൊത്തിക്കുടയുന്നുവോ മഴ
ക്കാറ്റിന്റെ കാക്കക്കൂട്ടം
- ഒ.എൻ.വി.കുറുപ്പ്
രാത്രിമഴ ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ
- സുഗതകുമാരി
കാഠിന്യമായി കിടന്നൊരു മേദിനി
കാഠിന്യമന്യേ ചെളിയായി ചമഞ്ഞിതു
സസ്യസംപൂർണയായ് വന്നു ധരിത്രിയും
മത്സ്യങ്ങൾ ശക്തി വർധിച്ചു പുളച്ചിതു
വൃക്ഷലതാദികളൊക്കെത്തളിർത്തിതു
തൽക്ഷണം കർഷകന്മാരേറെ മോദിച്ചു
കാമ്യതപസ്വികൾ തത്ഫലം സിദ്ധിച്ചു
സൗമ്യമാംവണ്ണം തെളിഞ്ഞതചരങ്ങൾ
- എഴുത്തച്ഛൻ
മഴമുത്തുകളുടെ കുളിർ മുത്തം
രസകരമമ്മേ നനയാൻ വാ
മഴ മഴ പെയ്‌തു തിമിർക്കട്ടെ
മനസ്സതിലൊന്നു കുളിർക്കട്ടെ
- പി.കെ.ഗോപി
വരണ്ടുണങ്ങുന്ന തൊടികൾ പാടങ്ങൾ
വരൂ, വരൂവെന്നു വിളിച്ചു കേഴുമ്പോൾ
അകന്നു പോകുന്ന മഴമേഘങ്ങളെ
പകയിതാരോടോ? പറയുവിൻ നിങ്ങൾ
- മുല്ലനേഴി
പനിവരുമുണ്ണീ മഴകൊണ്ടാല്‍
കയറിപ്പോരുക വേഗം നീ
മഴമുത്തുകളുടെ കുളിര്‍ മുത്തം
രസകരമമ്മേ നനയാന്‍ വാ
മഴ മഴ പെയ്തു തിമര്‍ക്കട്ടെ
മനസ്സതിലൊന്നു കുളിക്കട്ടെ
പി.കെ .ഗോപി
മഴ മഴ മഴ മഴ പെയ്യുന്നു
മലയുടെ മീതെ പെയ്യുന്നു
വഴിയും പുഴയും നിറയുന്നു
മഴ വന്നു മഴ വന്നു
വഴിമുഴുവന്‍ പുഴയായി
മഴ വന്നു മഴ വന്നു
മുറ്റം മുഴുവന്‍ പുഴയായി
മഴ മഴ മഴ മഴ പെയ്യുന്നു
മലയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
പുഴയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
വഴിയുടെ മേലെ പെയ്യുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
കാറ്റും മഴയുമൊരാഘോഷം
വീട്ടിലെനിക്കതു സന്തോഷം
ഇ ടിയും മിന്നലും വരവായി
അകലെ കാഴ്ചകൾ വരവായി
കാറ്റിൽ കിളികൾ പറക്കുന്നു
കാണാനെത്ര അഴകാണ്
കാറ്റിൽ പറക്കുന്ന ചില്ലകളും
മഴയിൽ കളിക്കുന്ന കുട്ടികളും
ചെറുതോണികളും അരുവികളും
നിറഞ്ഞൊഴുകുന്ന പുഴയും
കാണാനെത്ര ചേലാണ്
കാറ്റും മഴയും വരവായി.
-അഭയ [ഗവ.എച്ച്.എസ്സ്.പ്ലാവൂർ]
വേനൽ ചൂടിനാൽ ഉള്ളം പൊള്ളിയ
ഭൂമി തൻ മടിയിലേക്ക് പെയ്തിറങ്ങുന്ന മഴ
രാത്രി തൻ തുടക്കത്തിൽ ആശ്വാസമായിതാ
മനുഷ്യന്റെ സന്തോഷം വേനൽമഴ
അസഹ്യമാം ചൂടിനാൽ വാടിത്തളർന്നൊരു
പക്ഷികൾക്കായിതാ വേനൽക്കുളിർമഴ
നാടിനായ് നന്മക്കായ് നനവായ് ചൊരിഞ്ഞ മഴ
നൽകിയ നാഥാ നിന്നെ നമിക്കുന്നു.
- മുഹമ്മദ് സഹീർ Z [ജി.ബി.എം.എച്ച്.എസ്സ്.എസ്സ് ആലപ്പുഴ]
ഉച്ചനേരത്തൊരു കൊച്ചു മയക്കത്തിൽ
പിച്ചവച്ചെത്തിയ കാർമുകിലേ
തല്ലിച്ചിതറുമാ ചില്ലു കണക്കെയെൻ
മുന്നിലുന്മാദിനിയായ് പൊഴിഞ്ഞു.
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതോലക്കൂട്ടങ്ങളും കാറ്റിൽ ചാഞ്ചാടിയാടും വയൽപ്പൂക്കളും
മഴപ്പെണ്ണിന്റെ കുളിരേറ്റ് വാങ്ങുന്നുവോ
പുഴ മേലെ ഓളങ്ങൾ അണയുന്നുവോ
മലമുകളിലെ ഉറയോടിഴുകുന്നുവോ
നിന്റെ സ്മൃതി ഗീതം അലകളായ് തഴുകി കിട്ടുമ്പോൾ
എന്റെ ഗതകാലസ്മരണകൾ ഉണരുന്നിതാ
മഴയൊരു ഗീതമാക്കുന്നവോ
എൻ മനമൊരു മയിലായി ആടുന്നുവോ
നീളുന്ന ചെമ്മണ്ണു പാതകളിൽ
മഴ നീര് തുഴയുന്നു നാഗത്തെ പോൽ
റൂബി ഫാത്തിമ [വരിക്കോളി എൽ പി എസ്]
കാറ്റടിച്ചു ഇരമ്പി വന്നു
ചെറുമഴ വൻമഴ പെരുമഴ
ഇടിയും മിന്നലും ഇല്ലാത്തതിനാൽ
മഴയിൽ നിന്നു കളിച്ചു
കൂരപ്പുറത്ത് താളമടിച്ചു
ചറപറ ചറപറ ചറപറ
കേൾക്കാനെന്ത് സുകമാണയ്യ
സരിഗമ സരിഗമ സരിഗമ
കളിച്ചു കളിച്ചു മഴ തീർന്നല്ലോ
ആഹാ.. ആഹാ.. ആഹാ...
അയ്യയ്യയ്യോ അയ്യയ്യയ്യോ
ഇനി കളിപ്പാൻ പറ്റില്ലല്ലോ
മുറ്റം ആകെ കടലായി
മുറ്റം ആകെ കടലായി.
Ajil.J. Alosious [ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്]