എന്റെ തോട്ടം - കവിത കേൾക്കാം & ആശയം

Mashhari
0
തീപ്പിടിച്ചപോലുള്ള വെയിലിൽ
വേർപ്പൊഴുക്കി ഞാൻ വിത്തു വിതച്ചാൽ
വാനത്തിന്റെ വലിയ വയലിൽ
വാർമുകിലതു കാണുവാനെത്തും
വേനൽച്ചൂടിനന്നെന്റെ പറമ്പിൽ
നൂണുകേറാൻ കഴിഞ്ഞില്ല തെല്ലും
വാഴകളുടെ സമ്മതം വേണം
വായുവിന്നും വളപ്പിൽ കടക്കാൻ
പത്തുകൊട്ട വളത്തിനതിന്റെ
പത്തിരട്ടി ഫലങ്ങളുമായി
മത്തകുമ്പളമെന്നിവയെല്ലാം
ഒത്തതായെന്റെ കായ്കറിത്തോട്ടം
മൺകുടവുമായ് തോട്ടത്തിലെത്താൻ
എന്റെ കുടുംബിനി ചെറ്റു വൈകിച്ചാൽ
പൊൻകുറിയിട്ട വെള്ളരിവള്ളി
സങ്കടത്താൽ തലതാഴ്ത്തി നിൽക്കും.
കവിതയുടെ ആശയം
അതികഠിനമായ വെയിലിൽ വിയർപ്പൊഴുക്കി കർഷകൻ വയലിൽ വിത്തുവിതയ്‌ക്കുകയാണെങ്കിൽ ആ കാഴ്ച കാണാൻ കാർമേഘങ്ങൾ ആകാശമാകുന്ന വയലിൽ വന്നെത്തും. അങ്ങനെ കാർമേഘങ്ങൾ ആകാശത്തു നിരന്നാൽ മഴ പെയ്യും. കാർമേഘത്തിനു പെയ്യാൻ തോന്നണമെങ്കിൽ ഭൂമിയിൽ കൃഷിയുണ്ടാവണം. കൃഷി ചെയ്യാത്ത സ്ഥലത്ത് മഴ പെയ്തീട്ട് എന്ത് കാര്യം? നിറയെ കൃഷി ഉള്ളതുകൊണ്ട് വേനൽച്ചൂടിന് കർഷകന്റെ പറമ്പിലേക്ക് കടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നട്ടുച്ചയ്‌ക്കുപോലും അവിടെ തണലും തണുപ്പുമാണ് എന്ന് കവി പറയുന്നു. കാറ്റു കടക്കാത്തവിധം കർഷകന്റെ പറമ്പിൽ നിറയെ വാഴകൾ ഇടതൂർന്നു നിൽക്കുന്നു. പത്തുകൊട്ട വളം നൽകിയാൽ അതിന്റെ പത്തിരട്ടി ഫലം നൽകുന്ന മത്തനും കുമ്പളവുമെല്ലാം ആ പറമ്പിലുണ്ട്. അവയെല്ലാം നിറയെ കായ്ച്ചു നിൽക്കുകയാണ്. കുഞ്ഞുങ്ങളെപ്പോലെയാണ് ഈ ചെടികളും. കർഷകന്റെ ഭാര്യ വെള്ളം കോരി നനയ്‌ക്കാൻ അല്പം വൈകിയാൽ വെള്ളരിവള്ളികളെല്ലാം സങ്കടം കൊണ്ടെന്നപോലെ വാടി നിൽക്കും.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !