01
നമ്മുടെ പൂർവികർ പത്തായം ഉപയോഗിച്ചിരുന്നത് എന്തിനൊക്കെ വേണ്ടിയായിരുന്നു? ANS:- ആഹാരത്തിനുള്ള ധാന്യങ്ങളും കൃഷിക്കുള്ള വിത്തും സംഭരിച്ച് സൂക്ഷിക്കുവാനും വിലപിടിപ്പുള്ള വസ്തുക്കളും സമ്പാദ്യങ്ങളും സൂക്ഷിക്കാനുമാണ് നമ്മുടെ പൂർവികർ പത്തായം ഉപയോഗിച്ചിരുന്നത്.
02
ഇന്നത്തെക്കാലത്ത് നമ്മുടെ വീടുകളിൽ പത്തായത്തിന്റെ അവസ്ഥ എന്താണ്? ANS:- നെൽകൃഷിയും മറ്റും പണ്ടത്തെപ്പോലെ ഇല്ലാതായതോടെ പത്തായങ്ങൾക്ക് പണ്ടത്തേപ്പോലുള്ള ഉപയോഗമില്ല. ഉപയോഗമില്ലാതെ കിടക്കുന്ന പത്തായങ്ങൾ പാറ്റകളുടെയും എലികളുടെയും സങ്കേതമായി മാറിയിരിക്കുന്നു. വീടിനുള്ളിൽ സ്ഥലം കളയാനുള്ള ഒരു വസ്തുവായീട്ടാണ് പുതിയ തലമുറ പത്തായത്തെ കാണുന്നത്. അതിനാൽ തന്നെ പത്തായങ്ങൾ പൊളിച്ച് അതിന്റെ തടി മറ്റ് ആവശ്യങ്ങൾക്കായി ഇന്ന് പ്രയോജനപ്പെടുത്തുകയാണ്.
03
ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകൻ ചോദിക്കാൻ കാരണമെന്ത്? ANS:- ഇന്ന് കേരളത്തിൽ കൃഷി വളരെ കുറവായിരിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് നമ്മുടെ ആവശ്യങ്ങൾക്കുള്ള അരിയും മറ്റും എത്തുന്നത്. കൃഷി ഇല്ലാത്തതിനാൽ ധാന്യങ്ങളും വിത്തുകളും സൂക്ഷിക്കേണ്ട ആവശ്യമില്ല. അതിനാൽ തന്നെ പത്തായങ്ങളുടെ ആവശ്യവും ഇല്ലാതായി. അതുകൊണ്ടാണ് ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകൻ ചോദിക്കുന്നത്.
04
"ഇരുമുറി പത്തായത്തിൽ- ഒരുമുറി വിത്തിന്" ഈ ചൊല്ലിന്റെ സാംഗത്യം എന്താണ്?
ANS:- കൃഷിയുടെ പ്രാധാന്യം. നാളത്തെ കൃഷിക്കു വേണ്ടി വിത്ത് സൂക്ഷിക്കാൻ പത്തായത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചിരുന്നു.
05
പത്തായം പണിയുന്നതിന് പ്രധാനമായും ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ്? ANS:- പ്ലാവിന്റെ തടി
- സർവത്രികം = സർവസാധാരണമായ, എല്ലായിടത്തും ഉള്ളത്
- മൃഷ്ടാന്നം = വയറു നിറയെയുള്ള ഭക്ഷണം
- പൂർവികർ = പണ്ടുള്ളവർ
- ഭദ്രം = സുരക്ഷിതം
- സങ്കേതം = രക്ഷാസ്ഥലം
- ഗതകാലം = കഴിഞ്ഞകാലം
- പ്രതീകം = അടയാളം, സൂചകം
- ചാതുര്യം = സാമർഥ്യം
- നാമാവശേഷമാവുക = ഇല്ലാതാവുക
- ആവശ്യകത = വേണമെന്ന സ്ഥിതി, വേണമെന്ന അവസ്ഥ
- ശൂന്യം = ഇല്ലായ്മ, ഒഴിഞ്ഞ സ്ഥലം
- സജീവം = ജീവനുള്ള, ഓജസ്സുള്ള
- സംസ്‌കൃതി = സംസ്‌കാരം
- ശേഷിപ്പ് = ബാക്കിയുള്ളത്
മഹിതം - ഈ യൂണിറ്റുമായി ബന്ധപ്പെട്ട കൂടുതൽ പോസ്റ്റുകൾ വായിക്കാം