മഹിതം [Class 4 Malayalam Unit 3]

Harikrishnan

മഹിതം എന്നാൽ മഹത്തായത്. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യവും ഉത്സവാഘോഷങ്ങളും പ്രതിപാദിക്കുന്നതിനാലാണ് ഈ യൂണിറ്റിന് മഹിതം എന്ന പേരു നൽകിയിരിക്കുന്നത്. നമ്മുടെ സംസ്കൃതിയുടെ ഭാഗമായ പത്തായത്തെയും ഓണാഘോഷത്തെയും കുറിച്ചുള്ള പാഠഭാഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കാർഷിക സംസ്കാരത്തിന്റെ ഭാഗമായ പത്തായം ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവി മാത്രമായിരിക്കാം. കാളയും കലപ്പയും തേക്കുപാട്ടുമൊക്കെ മുത്തശ്ശിക്കഥകളായി മാറിയ പുതുതലമുറയിലെ ഒരു വിഭാഗത്തിന് മുരളീധരൻ തഴക്കരയുടെ "പത്തായം' എന്ന ലേഖനം പുത്തനറിവായി മാറും.
ഏറ്റുമാനൂർ സോമദാസന്റെ "ഓമനയുടെ ഓണം' ആണ് ഈ യൂണിറ്റിലെ മറ്റൊരു പാഠം. ഓണമെത്തുമ്പോഴുള്ള ഒരു ബാലികയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് കവിതയിൽ ആവിഷ്കരിക്കപ്പെടുന്നത്. നമ്മുടെ സംസ്കാരത്തിന്റെ ഇന്നലെകളിലേക്കാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ വിദ്യാർഥികളെ നയിക്കുന്നത്. പോയപ്പോയ നന്മകൾ വിണ്ടെടുക്കാനും നമ്മുടെ മഹത്തായ സംസ്കാരത്തെയും പാരമ്പര്യത്തെയും സ്നേഹിക്കാനും ആദരിക്കാനും ഈ പാഠഭാഗങ്ങൾ പ്രചോദനമാക്കാം.

  1. TEACHING MANUAL
  2. - മുരളീധരൻ തഴക്കര
  3. - കണ്ടെത്താം
  4. - അർഥം കണ്ടെത്താം
  5. - അന്വേഷിച്ചറിയാം
  6. - കൃഷിച്ചൊല്ലുകൾ
  7. - കണ്ടുമുട്ടിയാൽ
  8. - ആത്മകഥ
  1. - ഏറ്റുമാനൂർ സോമദേവൻ
  2. - കണ്ടെത്താം
  3. - പറയാം എഴുതാം
  4. - പദങ്ങൾ അറിയാം [അർത്ഥം ,സമാനപദങ്ങൾ, പിരിച്ചെഴുതാം ]
  5. - പദങ്ങൾ, പദങ്ങൾ
  6. - ആസ്വാദനക്കുറിപ്പ്
  7. - പാടി രസിക്കാം
  8. - കളി കണ്ടെത്താം
  9. - കഥ പറയാം
പതിപ്പ് തയാറാക്കാം
  1. - ഓണച്ചൊല്ലുകൾ
  2. - ഓണവാക്കുകൾ
  3. - ഓണക്കഥകൾ
  4. - ഓണപ്പൂക്കൾ
  5. - ഓണപ്പാട്ടുകൾ
  6. - ഓണക്കളികൾ
  7. - ഓണസദ്യ
  8. - ഓണം - ഐതിഹ്യങ്ങൾ
  9. - ഓണച്ചിത്രങ്ങൾ
Tags:

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !