ഏറ്റുമാനൂർ സോമദാസൻ

RELATED POSTS


ശ്രദ്ധേയമായ നിരവധി രചനകൾ കൊണ്ട് മലയാളസാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ശ്രീ ഏറ്റുമാനൂർ സോമദാസൻ . 1936 മെയ് 16 ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കുറുക്കൻ കുന്നേൽ തറവാട്ടിൽ ജനിച്ച അദ്ദേഹത്തിൻറെ ആദ്യകാല നാമം എം സോമദാസൻ പിള്ള എന്നായിരുന്നു മാധവൻപിള്ള പിതാവും പാറുക്കുട്ടിയമ്മ മാതാവുമാണ് എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തനായതോടെ ഏറ്റുമാനൂർ എന്ന സ്ഥലപ്പേര് കൂടി ചേർത്ത് ഏറ്റുമാനൂർ സോമദാസൻ എന്ന് അറിയപ്പെടുന്നയാണ് ഉണ്ടായത് . 1959 മുതൽ 1964 വരെ കമ്പിത്തപാൽ വകുപ്പിലും 1966 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും പിന്നീട് വിവിധ എൻ . എസ് . എസ് കോളേജുകളിലും മലയാള അധ്യാപകനായി സേവനമനുഷ്ഠിച്ചു . 1991 ൽ ജോലിയിൽ നിന്നും വിരമിച്ചു . പ്രസിദ്ധമായ നിരവധി കവിതകളും നാടകഗാനങ്ങളും ചലച്ചിത്രഗാനങ്ങളും നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട് പടവാൾ ഇല്ലാത്ത കവി സഖി ഏഴരപ്പൊന്നാന കർക്കിടകം ഇലപൊഴിയും കാലം രാമരാജ്യം ഏറ്റുമാനൂർ സോമദാസൻ കവിതകൾ കാക്കയും ഉറുമ്പും നീ എൻറെ കേരളം മലയാള ഭഗവത്ഗീത വിവർത്തനം അതിജീവനം എന്നിവ അദ്ദേഹത്തിൻറെ പ്രധാന കൃതികളാണ് കാന്തവലയം അക്കൽദാമ മകം പിറന്ന മങ്ക തുടങ്ങിയ ചലച്ചിത്രങ്ങളായി അദ്ദേഹം രചിച്ച പിന്നണി ഗാനങ്ങളും നിരവധി സമിതികൾക്കായി രചിച്ച നാടക ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ് . കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്ളൂർ സ്മാരക പുരസ്കാരം പി കുഞ്ഞിരാമൻ നായർ സ്മാരക പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് 2011 നവംബർ 21 ന് അദ്ദേഹം അന്തരിച്ചു. ഓമനയുടെ ഓണം - യൂണിറ്റ് ഉള്ളടക്കം കാണാം

Authors

MAL4 U3



Post A Comment:

0 comments: