ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ആസ്വാദനക്കുറിപ്പ് - ഓമനയുടെ ഓണം

Mashhari
0

പ്രശസ്ത കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ശ്രീ ഏറ്റുമാനൂർ സോമദാസന്റെ ഓമനയുടെ ഓണം എന്ന കവിതയാണ് ഞാൻ വായിച്ചാസ്വദിച്ചത് . ഓമന എന്ന പെൺകുട്ടി തന്റെ ഓണത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നതാണ് ഈ കവിതയിലെ ആശയം . ഓണക്കോടി , ഓണസദ്യ , ഓണക്കളികൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട ഒരുപാട് സ്വപ്നങ്ങൾ ഓമന പങ്കുവെക്കുന്നുണ്ട് . ഓണം വരുന്നതിനു മുൻപ് നടത്തുന്ന മുന്നൊരുക്കങ്ങളെ കുറിച്ചും , ഓണനാളുകളിലെ ആഘോഷങ്ങളെക്കുറിച്ചുമെല്ലാം കവിതയിൽ പറയുന്നുണ്ട് . '' മെത്തയിലങ്ങനെ ചാഞ്ഞു കിടന്നൊരു മുത്തശ്ശിക്കഥ കേൾക്കേണം " എന്ന വരികളാണ് ഈ കവിതയിൽ എനിക്കേറ്റവും ഇഷ്ടമായത് . കാരണം എനിക്കും കഥകൾ പറഞ്ഞുതരുന്ന ഒരു മുത്തശ്ശിയുണ്ട് . ‌ കഥകൾ കേൾക്കാൻ എനിക്ക് ഒരുപാടിഷ്ടമാണ് . വ്യത്യസ്ത ഈണങ്ങളിൽ ഈ കവിത ചൊല്ലി നോക്കി . കവിതയിലെ ശബ്ദഭംഗി ആകർഷകമാണ് . ഈ കവിതയിലെ പ്രയോഗഭംഗി കവിതയെ കൂടുതൽ മനോഹരമാക്കുന്നു . " കരിമുകിൽ മൂടിയ വിണ്ണിൽ വെളിച്ചം കാവടി തുള്ളി അണഞ്ഞല്ലോ " എന്ന പ്രയോഗമാണ് എനിക്കിഷ്ടമായത് ചിങ്ങമാസത്തിലെ പ്രകൃതിയുടെ സൗന്ദര്യം ആ വരികൾ വായിച്ചപ്പോൾ മനസ്സിലേക്കോടിയെത്തി . ഈ കവിത ഓണക്കാലത്തെക്കുറിച്ച് ഒരുപാട് സന്തോഷം നിറഞ്ഞ ഓർമ്മകൾ മനസ്സിലേക്ക് കൊണ്ടുവരുന്നുണ്ട് . ഓണത്തെക്കുറിച്ച് ഓമനയ്ക്കുള്ള അതേപ്രതീക്ഷകൾ തന്നെയാണ് എനിക്കും ഉള്ളത് . അതുകൊണ്ട് തന്നെ ഈ കവിത എനിക്ക് വളരെയധികം ഇഷ്ടമായി. ഓമനയുടെ ഓണം - യൂണിറ്റ് ഉള്ളടക്കം കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !