പദങ്ങൾ അറിയാം

Mashhari
0

അർത്ഥം
 1. - മുകിൽ = മേഘം
 2. - കരിമുകിൽ = കറുത്തമേഘം
 3. - വിണ്ണ് = ആകാശം
 4. - വിരുത്തി = വിടർത്തി
 5. - വെടിപ്പാക്കുക = വൃത്തിയാക്കുക
 6. - അഴക് = ഭംഗി
 7. - ഗമ = ഗർവ്വ് ( വലിയഭാവം )

സമാനപദങ്ങൾ
 1. # മുകിൽ - മേഘം , അഭ്രം , നീരദം
 2. # ഭംഗി - ശോഭ , ചന്തം , സൗന്ദര്യം
 3. # അച്ഛൻ - താതൻ, ജനകൻ , പിതാവ്
 4. # മുറ്റം - അങ്കണം , അജിരം, ചത്വരം
 5. # വിണ്ണ് - ആകാശം , വാനം, ഗഗനം
 6. # മാമൻ - അമ്മാവൻ ,‍ മാതുലൻ ‍ , മാതൃകൻ

പിരിച്ചെഴുതുക
 1. # മടിയിലിരുത്തി = മടിയിൽ + ഇരുത്തി
 2. # ഓണസ്സദ്യ = ഓണ + സദ്യ
 3. # ഭരണിയിലാക്കി = ഭരണിയിൽ + ആക്കി
 4. # പാട്ടുകളെല്ലാം = പാട്ടുകൾ + എല്ലാം
 5. # മുത്തശ്ശിക്കഥ = മുത്തശ്ശി + കഥ
 6. # പച്ചിലമെത്ത = പച്ചില + മെത്ത
 7. # പൊന്നാണെന്നാലും = പൊന്നാണ് + എന്നാലും
 8. # തുള്ളിയണഞ്ഞല്ലോ = തുള്ളി + അണഞ്ഞല്ലോ
 9. # പൂക്കളമെഴുതേണം = പൂക്കളം + എഴുതേണം
 10. # മെഴുകിയിരുത്തേണം = മെഴുകി + ഇരുത്തേണം
 11. # ചാർത്തിടുമോണക്കോടി = ചാർത്തിടും + ഓണക്കോടി
 12. # ഓണസദ്യയതോർക്കുന്നേരം = ഓണസദ്യ + അത് + ഓർക്കുന്നേരം
 13. # പാട്ടുകളെല്ലാമപ്പോൾ = പാട്ടുകൾ + എല്ലാം + അപ്പോൾ
 14. # മഞ്ഞപ്പുടവയുടുക്കുമ്പോഴെൻ = മഞ്ഞപ്പുടവ + ഉടുക്കുമ്പോൾ + എൻ
 15. # തുമ്പിക്കിത്രയുമഴകില്ല = തുമ്പിക്ക് + ഇത്രയും + അഴകില്ല
 16. # കുഞ്ഞിക്കൈകളിലുരുള = കുഞ്ഞിക്കൈകളിൽ + ഉരുള
 17. # മഞ്ഞക്കോടിയുമായെന്നച്ഛൻ = മഞ്ഞക്കോടിയുമായ് + എൻ + അച്ഛൻ
 18. # ഉരുളയുരുട്ടിത്തരുമച്ഛൻ = ഉരുള + ഉരുട്ടി + തരും + അച്ഛൻ
 19. # ചോട്ടിലൊരോമൽപ്പച്ചിലമെത്ത = ചോട്ടിൽ + ഒരു + ഓമൽ + പച്ചിലമെത്ത

ചേർത്തെഴുതുക
 1. # പൊന്ന് + ഓണം = പൊന്നോണം
 2. # തങ്ക + ചിറക് = തങ്കച്ചിറക്
 3. # മഞ്ഞ + പുടവ = മഞ്ഞപ്പുടവ
 4. # ഉരുള + ഉരുട്ടി = ഉരുളയുരുട്ടി
 5. # മഞ്ഞ + കോടി = മഞ്ഞക്കോടി
 6. # തൊട്ടാവാടി + തൊടി = തൊട്ടാവാടിത്തൊടി
 7. # തുള്ളി + അണഞ്ഞല്ലോ = തുള്ളിയണഞ്ഞല്ലോ
 8. # കുഞ്ഞി + കൈകളിൽ = കുഞ്ഞിക്കൈകളിൽ

ഒറ്റപ്പദം
 1. # ചെറിയ തുമ്പി - ചെറുതുമ്പി
 2. # മുത്തശ്ശി പറയുന്ന കഥ = മുത്തശ്ശിക്കഥ
 3. # മഞ്ഞ നിറത്തിലുള്ള പുടവ = മഞ്ഞപ്പുടവ
 4. # തങ്കനിറത്തിലുള്ള ചിറക് = തങ്കച്ചിറക്
 5. # കറുത്തനിറമുള്ള മുകിൽ = കരിമുകിൽ
 6. # പച്ചിലകൊണ്ടുള്ള മെത്ത = പച്ചിലമെത്ത
ഓമനയുടെ ഓണം - യൂണിറ്റ് ഉള്ളടക്കം കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !