പത്തായം - കണ്ടുമുട്ടിയാൽ, ആത്മകഥ

Mashhari
0
കണ്ടുമുട്ടിയാൽ
#
പലതരം കാർഷിക ഉപകരണങ്ങൾ പരിചയപ്പെട്ടുവല്ലോ. നിലമുഴുതിരുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും കണ്ടുമുട്ടിയാൽ എന്തൊക്കെ സംസാരിക്കും?
കലപ്പ :- നീ എന്താ ഇങ്ങനെ ചിന്തിച്ചിരുന്നത്?
തേക്കുകൊട്ട :- കൃഷിയുണ്ടായിരുന്ന കാലത്തെക്കുറിച്ചൊക്കെ ഓർത്തതാ.
കലപ്പ :- ഇനി അതൊക്കെ ഓർത്തീട്ട് വെറുതെ വിഷമിക്കണോ?
തേക്കുകൊട്ട :- ഒരുകാലത്ത് എത്രയെത്ര പാടങ്ങൾക്ക് വെള്ളെമെത്തിച്ചു കൊടുത്തിരുന്നതാ!
കലപ്പ :- അതേയതേ... എത്രയെത്ര വയലുകൾ ഞാൻ ഉഴുതുമറിച്ചിട്ടുണ്ട്.
തേക്കുകൊട്ട :- മോട്ടോർ വന്നപ്പോൾ എന്നെയും, ട്രാക്ടർ വന്നപ്പോൾ നിന്നെയും വേണ്ടാതായി.
കലപ്പ :- ഇനി നമ്മളെയൊക്കെ ആരെങ്കിലും ഓർക്കുമോ?
തേക്കുകൊട്ട :- വയലുകളൊക്കെ കുറയുകയല്ലേ.....
കലപ്പ :- ഇപ്പോൾ കൃഷി തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ.....
തേക്കുകൊട്ട :- ശരിയാണ്... അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ.... കൊയ്‌ത്തുൽസവങ്ങൾ നിറഞ്ഞുനിൽക്കുന്ന വയലേലകളും കൃഷിയിടങ്ങളും തിരികെ വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം....
(nextPage) ആത്മകഥ
#
"ഉണ്ണീ നീയുറങ്ങിയോ? എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്." രാത്രി പത്തായത്തിനു മുകളിൽ പായ വിരിച്ചുകിടന്ന ഉണ്ണിയോട് പത്തായം പതുക്കെ സ്വന്തം കഥ പറഞ്ഞുതുടങ്ങി. എന്തൊക്കെയായിരിക്കും പത്തായം പറഞ്ഞിട്ടുണ്ടാവുക.
ANS:- പ്ലാവിൻ തടികൊണ്ട് മിടുക്കന്മാരായ രണ്ട് ആശാരിമാരാണ് എന്നെ നിർമ്മിച്ചത്. അന്നത്തെക്കാലത്ത് ഓരോ വീട്ടിലും എനിക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. ആഹാരത്തിനുള്ള നെല്ലും കൃഷിക്കുള്ള വിത്തുകളും സൂക്ഷിക്കാനാണ് എന്നെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വിലകൂടിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനും എന്നെ ഉപയോഗിച്ചിരുന്നു. ഇന്ന് എന്നെക്കുറിച്ചു പല കൂട്ടുകാർക്കും അറിയുക പോലുമില്ല. നാട്ടിൽ പലയിടങ്ങളിലും ഇപ്പോൾ കൃഷി ഇല്ല. കൃഷി ഇല്ലാതായതോടെ എന്റെ ആവശ്യവും ഇല്ലാതായി. "ഈ പത്തായം ഇവിടെ സ്ഥലം മുടക്കിക്കിടക്കുകയാ, ഇതു പൊളിച്ച് നല്ല ഒരു അലമാരയുണ്ടാക്കാം" എന്ന് നിന്റെ അമ്മ പറയുന്നത് കേട്ടു. എന്റെ പല കൂട്ടുകാരും ജനലുകളും വാതിലുകളും കട്ടിലുകളും മറ്റു തടിവസ്‌തുക്കളുമായി മാറിക്കഴിഞ്ഞു.

animated-arrow-image-0322മഹിതം - ഈ യൂണിറ്റുമായി ബന്ധപ്പെട്ട കൂടുതൽ പോസ്റ്റുകൾ വായിക്കാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !