01. ഓണം വന്നാൽ എന്തൊക്കെ ചെയ്യുവാനാണ് ഓമന ഉദ്ദേശിക്കുന്നത്?
മുറ്റം ചെത്തി വൃത്തിയാക്കണം. മുറ്റത്ത് ചാണകം മെഴുകി പൂക്കളമിടണം. പൂക്കളത്തിന്റെ നടുവിലായി ഓണത്തപ്പനെ പ്രതിഷ്ഠിക്കണം. ഇതൊക്കെയാണ് ഓമന ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ.
02. ഓണക്കോടിയുടുത്താൽ താൻ എത്രത്തോളം ഭംഗിയുള്ളവളാകുമെന്നാണ് ഓമന കരുതുന്നത്?
ഓണക്കോടിയുടുത്താൽ സ്വർണ്ണച്ചിറകുള്ള തുമ്പിയെക്കാളും തനിക്ക് അഴകുണ്ടാകുമെന്നാണ് ഓമന കരുതുന്നത്.
03. അച്ഛനും മാമനും ഓമനയോടുള്ള സ്നേഹം എങ്ങനെയെല്ലാമാണ് പ്രകടിപ്പിക്കുന്നത്?
അച്ഛൻ ഓമനയെ സ്നേഹപൂർവ്വം മടിയിലിരുത്തി അവളുടെ കുഞ്ഞികൈകളിൽ ചോറുരുള വച്ചുകൊടുക്കും. മാമനാകട്ടെ കിളിമാവിൻ കൊമ്പിൽ കെട്ടിക്കൊടുക്കും. ഇങ്ങനെയെല്ലാമാണ് അച്ഛനും മാമനും ഓമനയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. ഓമനയുടെ ഓണം - യൂണിറ്റ് ഉള്ളടക്കം കാണാം