ജനങ്ങൾ ശുചിത്വം പാലിക്കുന്നുണ്ടോ എന്നറിയാൻ രാജാവ് വേഷംമാറി നാട്ടിലൊക്കെ സഞ്ചരിച്ചു. എന്തൊക്കെയാവും രാജാവ് പരിശോധിച്ചിട്ടുണ്ടാവുക?
# വഴിയരികിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നുണ്ടോ?
# പൊതുകിണറുകൾ മലിനമാക്കുന്നുണ്ടോ?
# തോട്, പുഴ എന്നിവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ?
# അഴുക്കുചാലുകളിൽ മാലിന്യം കൂടിക്കിടക്കുന്നുണ്ടോ?
# അഴുക്കുചാലുകളിലെ സുഗമമായി അഴുക്കുവെള്ളം ഒഴുകിപ്പോകുന്നുണ്ടോ?
ബാബു മിക്ക ദിവസങ്ങളിലും ക്‌ളാസിൽ വരാറില്ല. എന്നും ഓരോരോ അസുഖങ്ങൾ. ചില ദിവസങ്ങളിൽ പല്ലുവേദന, മറ്റു ചിലപ്പോൾ വയറുവേദന, ഛർദ്ദിയും വയറിളക്കവും ഉണ്ടാകാറുണ്ട്. കിട്ടിയതൊക്കെ വാരിവലിച്ചു തിന്നും. പലപ്പോഴും കൈ കഴുകില്ല. പല്ലുതേക്കാനും കുളിക്കാനുമെല്ലാം മടിയാണ്. നഖമൊക്കെ നീണ്ട് ചെളികെട്ടി നിൽക്കുന്നു. ഫലമോ വിട്ടുമാറാത്ത അസുഖങ്ങൾ. ബാബുവിന്റെ രോഗങ്ങൾ മാറാൻ എന്തെല്ലാം നിർദേശങ്ങളാണ് നിങ്ങൾ നൽകുക? എഴുതൂ....
# ആഹാരസാധനങ്ങൾ തുറന്നുവയ്‌ക്കരുത്.
# തുറന്നുവെച്ച ആഹാരസാധനങ്ങൾ കഴിക്കരുത്.
# നഖം നീട്ടി വളർത്തരുത്.
# ആഹാരത്തിന് മുൻപും ശേഷവും കൈയും വായും കഴുകണം.
# ദിവസവും രണ്ടുനേരം പല്ലു തേക്കണം.
# പൈപ്പിൽ നിന്നെടുത്ത വെള്ളം തിളപ്പിക്കാതെ കുടിക്കരുത്.
# രണ്ടുനേരവും കുളിക്കണം.
# ദിവസവും വ്യായാമം ചെയ്യണം.
പരിസരം മലിനമാക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ചിത്രത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കുന്നത്?
# മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തുന്നു.
# കാക്കകൾ എം,മാലിന്യങ്ങൾ കൊത്തിവലിക്കുന്നു.
# പൊതുകിണറിന് സമീപം നിന്ന് കുളിക്കുന്നു.
# മണ്ണിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതുമായ മാലിന്യങ്ങൾ ഒത്തൊരുമിച്ചു കൂട്ടിയിട്ടിരിക്കുന്നു.
നാടിനെ രക്ഷിച്ച വീരബാഹു - ഈ യൂണിറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കാണാം